Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി നേതാവ് കെ സുരേന്ദ്രൻ ആചാരപൂർവം അയ്യനെ കാണാനെത്തി; രാത്രി പത്ത് മണിയോടെ സന്നിധാനത്തെത്തി ദർശനം നടത്തിയ ശേഷം തന്ത്രിയുമായും മേൽശാന്തിയുമായും കൂടിക്കാഴ്‌ച്ച നടത്തി

ബിജെപി നേതാവ് കെ സുരേന്ദ്രൻ ആചാരപൂർവം അയ്യനെ കാണാനെത്തി; രാത്രി പത്ത് മണിയോടെ സന്നിധാനത്തെത്തി ദർശനം നടത്തിയ ശേഷം തന്ത്രിയുമായും മേൽശാന്തിയുമായും കൂടിക്കാഴ്‌ച്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമല ആചാര സംരക്ഷണത്തിന് നെടുനായകത്വം വഹിച്ചതിന്റെ പേരിൽ കഴിഞ്ഞ മണ്ഡലകാത്തുകൊടിയ പൊലീസ് പീഡനമേറ്റുവാങ്ങേണ്ടി വന്ന കെ സുരേന്ദ്രൻ ആചാരപുർവ്വം മല ചവിട്ടി അയ്യനെക്കാണാനെത്തി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. തുടർന്ന് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കി തന്ത്രി, മേൽശാന്തി എന്നിവരുടെ അനുഗ്രഹം വാങ്ങി മാളികപ്പുറം നടയിലുമെത്തി പ്രാർത്ഥനയും വഴിപാടുകളും പൂർത്തിയാക്കി.

ശബരിമല യുവതീ പ്രവേശന വിധിയെ തുടർന്ന് 2018 ലെ ചിത്തിര ആട്ട പൂജാ കാലയളവ് മുതൽ ശബരിമല ആചാര സംരക്ഷണത്തിനായി വിശ്വാസ സമൂഹത്തോടൊപ്പം സന്നിധാനത്ത് നിലയുറപ്പിച്ച കെ സുരേന്ദ്രനെതിരെ 250 ൽപ്പരം കേസുകൾ ചുമത്തി പിണറായി സർക്കാർ ഒരു മാസക്കാലത്തോളം ജയിലിലടച്ചത് ദേശീയ തലത്തിൽ തന്നെ വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരുന്നു. ശബരിമല ദർശനത്തിനായി ഇരുമുടിക്കെട്ടുമേന്തി എത്തിയ സുരേന്ദ്രനെ 2018 നവംബർ 17 ന് നിലയ്ക്കലിൽ നിന്നും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നുമുള്ള കുറ്റം ചുമത്തി റാന്നി കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ കോടതി റിമാന്റ് ചെയ്തു.

റിമാന്റിലാകും മുമ്പ് രാജപ്രതിനിധിയെ ഏൽപ്പിച്ച ഇരുമുടി പന്തളം കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. റിമാന്റിലായ സുരേന്ദ്രനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചാര സംരക്ഷണത്തിനായി വിശ്വാസ സമൂഹം നടത്തിയ നാമജപ ഘോഷയാത്രകളുടേയും സംഘർഷാവസ്ഥകളുടെയും പേരിൽ ഇരുന്നൂറ്റി അമ്പതിൽപ്പരം കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിവിധ കോടതികളിലായി മാറി മാറി കേസുകൾ ചുമത്തി റിമാന്റ് കാലാവധി നീട്ടുകയായിരുന്നു.

ഇതേ തുടർന്ന് അകാരണമായി ജയിലിലടയ്ക്കുന്നുവെന്ന് കാട്ടി സുരേന്ദ്രൻ കോടതിയിൽ നൽകിയ ഹർജിയിമേലാണ് ജയിൽ മോചിതനായത്. തുടർന്ന് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഇരുമുടിയുമേന്തി കോടതി ഉത്തരവ് പ്രകാരം ദർശനം സാധ്യമാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മണ്ഡലകാലത്തിന് തികച്ചും വിപരീതമായി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് ഇക്കുറി കെ സുരേന്ദ്രൻ ശബരീശ ദർശനം നടത്തി മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP