Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

കെ.ജെ ജോൺ

സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിലെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ. സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട, എത്യോപ്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്നദ്ധ സംഘങ്ങളായി പ്രവർത്തിക്കുന്നു. സന്യസ്തരും, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്സാണ് സേവന രംഗത്തുള്ളത്. ഗ്രാമ പ്രദേശങ്ങൾ തോറും ഭക്ഷണകിറ്റ് വിതരണം, മാസ്‌ക് വിതരണം, സാനിറ്റൈസർ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ഈ മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും മനുഷ്യരോടൊപ്പം നടന്ന് ഉംറ്റാറ്റയിലെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ആഫ്രിക്കൻ ബിഷപ്പ്‌സ് കൗൺസിൽ പ്രസിഡന്റും, ഉംറ്റാറ്റ രൂപത അദ്ധ്യക്ഷനുമായ ബിഷപ്പ് സിപുക്കയാണ്. മറ്റ് രാജ്യങ്ങളിൽ ഏരിയ ഘടകം മുതൽ ദേശിയ തലം വരെയുള്ള പ്രവർത്തകരുടെ ആത്മാർത്ഥമായ സഹകരണവും, സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാൻ കാരണമായതെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP