Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് അവബോധത്തിനു മിസ്റ്റർ ബീനിനെ എത്തിച്ച് ഡബ്ല്യുഎച്ച്ഒ; കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതലുകളുമായി ആദ്യ പോസ്റ്റർ

കോവിഡ് അവബോധത്തിനു മിസ്റ്റർ ബീനിനെ എത്തിച്ച് ഡബ്ല്യുഎച്ച്ഒ; കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതലുകളുമായി ആദ്യ പോസ്റ്റർ

സ്വന്തം ലേഖകൻ

ജനീവ: മിസ്റ്റർ ബീനെ കോവിഡ്-19ന്റെ അവബോധത്തിനായി എത്തിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച് ഒ). മിസ്റ്റർ ബീനിന്റെ കാർട്ടൂൺ കഥാപാത്രം കോവിഡ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഏതെല്ലാമെന്ന് എഴുതിയ റോളർ കാണിക്കുന്നതായിട്ടാണ് ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടിരിക്കുന്ന ദൃശ്യം.

ആഗോളതലത്തിൽ കോവിഡ് -19 കേസുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, 'മിസ്റ്റർ ബീൻ എസൻഷ്യൽ കോവിഡ്-19 ചെക്ക്ലിസ്റ്റി'ലൂടെ ആളുകളിലേക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായ കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, അയൽവാസികളോട് ദയ കാണിക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ നടത്തുകയാണു ചെയ്തതെന്നു ഡബ്ല്യുഎച്ച്ഒ പറഞ്ഞു. മിസ്റ്റർ ബീനായി അഭിനയിക്കുന്ന റൊവാൻ ആറ്റ്കിൻസൺ തന്നെയാണ് ശബ്ദം നൽ കിയിരിക്കുന്നത്.

ആഗോളതലത്തിൽ ആരാധകർ ധാരാളമുള്ള കഥാപാത്രമാണ് മിസ്റ്റർ ബീൻ. ഫേസ്‌ബുക്കിൽ തന്നെ മിസ്റ്റർ ബീന് 96 ലക്ഷം ആരാധകരുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP