Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇക്കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കണ്ടുപഠിക്കണം; ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കുറവ് പാക്കിസ്ഥാനിൽ; പെട്രോളിന് ഒറ്റയടിക്ക് കുറച്ചത് ലിറ്ററിന് 7.06 രൂപ

ഇക്കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കണ്ടുപഠിക്കണം; ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കുറവ് പാക്കിസ്ഥാനിൽ; പെട്രോളിന് ഒറ്റയടിക്ക് കുറച്ചത് ലിറ്ററിന് 7.06 രൂപ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: കോവിഡ് വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും കാര്യമായ നഷ്ടമാണ് സാമ്പത്തിക മേഖലയിലും എണ്ണ വിപണിയിലും മറ്റും ഉണ്ടാക്കിയപ്പോൾ ഇന്ത്യയിൽ ഇന്ധനവില കുത്തനെ കൂടിയെങ്കിൽ പാക്കിസ്ഥാനിൽ കാര്യം മറിച്ചാണ്. ഇപ്പോൾ പാക്കിസ്ഥാനിൽ ഇന്ധവില വീണ്ടും കുറച്ചിരിക്കുകയാണ്. ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 7.06 രൂപയാണ് കുറച്ചിരിക്കുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ 81.58 രൂപയുണ്ടായിരുന്ന പെട്രോൾ വില ഇതോടെ 74.52ലേക്ക് എത്തും. പുതിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സാമ്പത്തിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പെട്രോളിന് പുറമെ മണ്ണെണ്ണ, ഡീസൽ, ലൈറ്റ് ഡീസൽ എന്നിവയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ലൈറ്റ് ഡീസൽ വില ഒൻപത് രൂപയോളമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ലിറ്ററിന് 47.51 രൂപയുണ്ടായിരുന്ന ഡീസലിന് 38.14 രൂപയായി.

Stories you may Like

മെയ്‌ ആദ്യ മാസവും സമാനമായി ഇന്ധനവില കുറച്ചിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 25 രൂപയുമാണ് കുറച്ചത്. ഇതോടെ ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യം പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP