Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഡെപ്യൂട്ടി പൊലീസ് മേധാവിയും; ആക്രമണത്തോട് പ്രതികരിക്കാതെ താലിബാൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഡെപ്യൂട്ടി പൊലീസ് മേധാവിയും; ആക്രമണത്തോട് പ്രതികരിക്കാതെ താലിബാൻ

സ്വന്തം ലേഖകൻ

കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു.

മേഖലയിൽ ആക്രമണം തുടരുകയാണെന്നും താലിബാൻ സംഘത്തിനും ആൾനാശമുണ്ടായതായും തഖാർ പ്രവിശ്യയിലെ ഗവർണർ വക്താവ് ജവാദ് ഹെജ്രി പറഞ്ഞു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. മേഖലയിലെ വീടുകളിലാണ് താലിബാൻ സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ 34 ഓളം സൈനികർ കൊല്ലപ്പെട്ടതായാണ് തഖാർ പ്രവിശ്യയിലെ ഹെൽത്ത് ഡയറക്ടർ അബ്ദുൾ ഖയൂം പ്രതികരിച്ചത്. മരിച്ചവരിൽ ഡെപ്യൂട്ടി പൊലീസ് മേധവിയും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുകയോ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP