Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹിന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അധികാരത്തിലേറുന്നത് ഇതു നാലാം തവണ

മഹിന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അധികാരത്തിലേറുന്നത് ഇതു നാലാം തവണ

സ്വന്തം ലേഖകൻ

കൊളംബോ: മഹിന്ദ രാജപക്‌സെ നാലാംവട്ടവും ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വടക്കൻ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിലാണ് മഹിന്ദയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

മഹിന്ദ രാജപക്‌സെയുടെ സഹോദൻ കൂടിയായ പ്രസിഡന്റ് ഗോട്ടാഭയ രാജപക്‌സെയും നയിക്കുന്ന ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി (എസ്എൽപിപി) പാർലമെന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി അധികാരം നിലനിർത്തി. രാജപക്‌സെ കുടുംബം രണ്ടു പതിറ്റാണ്ടായി ലങ്കൻ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. ഏഴുപത്തിനാലുകാരനായ മഹിന്ദ 2005 മുതൽ 2015 വരെ പ്രസിഡന്റായിരുന്നു.

പാർലമെന്റിലെ 225 സീറ്റുകളിൽ 145ഉം എസ്എൽപിപിക്കാണ്. സഖ്യകക്ഷികൾ അഞ്ചു സീറ്റിലും ജയിച്ചു. ലങ്കയിലെ 22 ഇലക്ടറൽ ഡിസ്ട്രിക്റ്റുകളിൽ 18ലും ജയിച്ച എസ്എൽപിപിക്ക് 59.9 ശതമാനം വോട്ടു ലഭിച്ചു.

മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന യുണൈറ്റഡ് പീപ്പിൾസ് പാർട്ടി(യുഎൻപി) തകർന്നടിഞ്ഞു. മുമ്പ് 106 സീറ്റുണ്ടായിരുന്ന പാർട്ടി ഇക്കുറി ജയിച്ചത് ഒരിടത്തുമാത്രമാണ്. വിക്രമസിംഗെയും തോറ്റവരിൽ ഉൾപ്പെടുന്നു. 1977ൽ രാഷ്ട്രീയത്തിലിറങ്ങിയ വിക്രമിസിംഗെ പാർലമെന്റ് അംഗമല്ലാതാകുന്നതും ഇതാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP