Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ ആർ റഹ്മാൻ ഈണങ്ങളുമായി വിയന്നയിൽ നിന്നും മലയാളി വൈദികന്റെ സംഗീത ഉപഹാരം

എ ആർ റഹ്മാൻ ഈണങ്ങളുമായി വിയന്നയിൽ നിന്നും മലയാളി വൈദികന്റെ സംഗീത ഉപഹാരം

സ്വന്തം ലേഖകൻ

എ ആർ റഹ്മാന്റെ ഗൃഹാതുരത്വമുണർത്തുന്ന മെലഡികൾ ചേർത്ത് 'മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ 'എന്ന പേരിൽ മനോഹരമായ ഒരു സംഗീത ഉപഹാരം സമർപ്പിച്ചിരിക്കുകയാണ് വിയന്നയിൽ സംഗീത വിദ്യാർത്ഥിയായിരിക്കുന്ന ഫാദർ ജാക്‌സൺ സേവ്യർ. എ ആർ റഹ്മാന്റെ പ്രസിദ്ധമായ 5 ഈണങ്ങളുടെ സമാഹാരം പിയാനോയിൽ വായിച്ച് വയലിന്റെയും ഫ്‌ളുട്ടിന്റെയും അകമ്പടിയോടെ കമ്പോസ് ചെയ്തിരിക്കുന്ന വീഡിയോ, ജാക്‌സൺ സേവ്യർ എന്ന യൂട്യൂബ് ചാനലിൽ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

ക്രിസ്തീയ ഭക്തിഗാന മേഖല വിട്ട് മറ്റു സംഗീത സരണിയിൽ പ്രവേശിക്കുവാൻ വൈദികർ വലിയ താൽപര്യം പ്രകടിപ്പിക്കാത്ത കാലത്താണ് ഫാദർ ജാക്‌സൺ സേവ്യർ 'മദ്രാസ് മോസർട്ടിന്റെ ഹൃദയരാഗങ്ങൾ' എന്നപേരിൽ ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് ഇദ്ദേഹം ജെറിൻ ജോസ് പാലത്തിങ്കൽ എന്ന വൈദികനും ആയി ചേർന്ന് I can't breathe എന്ന പേരിൽ ഒരു ഗാനം ചെയ്തിരുന്നു. അമേരിക്കയിൽ പൊലീസുകാരനാൽ കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയ്ഡ് നെ അനുസ്മരിക്കുന്ന ഒന്നാണിത്. അത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മ്യൂസിക്കൽ കൺസേർട്ടുകൽ, സ്ട്രീറ്റ് പെർഫോമൻസുകൾ, പിയാനോ ട്യൂട്ടോറിയലുകൾ, മ്യൂസിക് മോട്ടിവേഷൻ ടോക്കുകൾ, ക്രിസ്തീയ ഭക്തിഗാനങ്ങൾ, ഗാനങ്ങളുടെ പിയാനോ കവർ.. ഒക്കെ ഇദ്ദേഹം ചെയ്യുന്നുണ്ട്.

എ.ആർ റഹ്മാന്റെ ആദ്യകാല ഈണങ്ങളാണ് അച്ചനെ പിയാനോ പഠനത്തിലേക്ക് ആകർഷിച്ചത്. അതിന്റെ ഓർമ്മയ്ക്കാണ് ഈ വീഡിയോ. മൂന്നാർ, ഇടുക്കി, കട്ടപ്പന, കുഴുപ്പിള്ളി ബീച്ച് എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ ഈ വീഡിയോ ഒരു മെലഡി പോലെ തന്നെ ഹൃദ്യവും വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നതും ആണു. സംഗീതം ദൈവീകം ആണെന്നും അതിന്റെ ശക്തി ആത്യന്തികമായി മനുഷ്യനെ നവീകരിക്കുന്നതാണെന്നും വിശ്വസിക്കുന്ന ഈ വൈദികൻ തന്റെ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ ഉണ്ടാവും എന്ന് ഉറപ്പ് തരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP