Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യം കിട്ടാനില്ല; മെക്‌സിക്കോയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചത് 70 പേർ; വിപത്തിന് കാരണമായത് മദ്യ വിൽപന നിരോധിച്ചതും വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചതും

മദ്യം കിട്ടാനില്ല; മെക്‌സിക്കോയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചത് 70 പേർ; വിപത്തിന് കാരണമായത് മദ്യ വിൽപന നിരോധിച്ചതും വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചതും

സ്വന്തം ലേഖകൻ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 70ലേറെ പേർ. ഏപ്രിൽ അവസാനം മുതൽ ഇതുവരെയുള്ള കണക്കാണിത്. ചെറു നഗരമായ പ്യൂബ്ലയിൽ മാത്രം 20ലേറെ പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുന്നതിനിടെയാണ് വ്യാജ മദ്യ മരണങ്ങളുടെ എണ്ണം പെരുകുന്നത്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ മദ്യ വിൽപന പല സംസ്ഥാനങ്ങളിലും നിരോധിച്ചിരിക്കുകയാണ്. മദ്യ വിൽപന അവശ്യസേവനമല്ലെന്ന് മെക്‌സിക്കൻ സർക്കാർ ഉത്തരവിട്ടതോടെ ബിയർ വിൽപനയും രാജ്യവ്യാപകമായി നിലച്ചു.

തുടർന്നാണ് കരിഞ്ചന്തയിലുൾപ്പെടെ വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചത്. പ്യൂബ്ലയിലെ ചികോൺകോട്ല ഗ്രാമത്തിലാണ് വ്യാജ മദ്യ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാപ്പി, മുളക്, തക്കാളി കൃഷികളിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്ത് ഇതേ വരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 12,000 ആണ് ചികോൺകോട്ലയിലെ ജനസംഖ്യ. തിങ്കളാഴ്ച മുതൽ 20 പേരാണ് ഇവിടെ വ്യാജ മദ്യം കഴിച്ച് മരിച്ചതെന്നാണ് റിപ്പോർട്ട്. മെക്‌സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാലിസ്‌കോയിൽ 28 ലേറെ പേർ വ്യാജ മദ്യം കഴിച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP