Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 32 പേർക്ക് ; മുപ്പത് പേർക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ ഇല്ല

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 32 പേർക്ക് ; മുപ്പത് പേർക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ ഇല്ല

സ്വന്തം ലേഖകൻ

ബീജിങ്:ന്നലെ മാത്രം 32 പേർക്ക് ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ മുപ്പത് പേർക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഇത്തരം കേസുകളുടെ എണ്ണം ചൈനയിൽ വർധിക്കുകയാണ്. ഇതുവരെ ചൈനയിൽ ഇത്തരം 1033 കേസുകൾ കണ്ടെത്തിയിട്ടുണ്ട്.വൈറസ് ബാധയുണ്ടായിരിക്കുകയും എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യുന്ന ഇത്തരം രോഗികൾ മറ്റുള്ളവരിലേക്ക് രോഗം പകരുമെന്നതാണ് അപകടം. രോഗലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് ഇവരെ തിരിച്ചറിയാനോ ഐസൊലേഷനിലേക്ക് വിടാനോ സാധിക്കില്ല.

25ശതമാനം പേർക്കും രോഗം ലഭിക്കുന്നത് ഇത്തരം കേസുകൾ വഴിയാണെന്ന് കൊളംബിയ സർവ്വകലാശാലയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറയുന്നു.അതേസമയം ആദ്യം രോഗലക്ഷണമില്ലാത്ത രോഗികളെന്ന ഗണത്തിൽ പെട്ട പലരും പിന്നീട് രോഗലക്ഷണങ്ങൾ കാണിച്ചുവെന്ന് ഗവേഷകർ പറയുന്നു. അത്തരക്കാരുടെ എണ്ണം 75ശതമാനം വരും.

വുഹാനിൽ പ്രവാസികളായിരുന്നവരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഒരു കാര്യം അവിടെ കൊറോണ ടെസ്റ്റ് ബാധിതരിൽ 30.8ശതമാനത്തിനും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ്.മുഴുവൻ പേരും മാസ്‌ക്കുകൾ ധരിക്കുകയാണ് രോഗം പകരാതിരിക്കാനുള്ള ഏക വഴിയെന്നാണ് ഗവേഷകർ പറയുന്നത്.അതിനിടയിൽ സമൂഹപ്രസരണ ഭീഷണി ചൈനയിൽ നിന്ന് ഒഴിഞ്ഞുപോയെന്ന് ചൈനീസ് അധികൃതർ പറയുന്നു. ഇപ്പോൾ ഉണ്ടാകുന്ന കേസുകൾ പുറത്തുനിന്ന് വരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.

ആദ്യ ഘട്ടം രോഗബാധ നിയന്ത്രിച്ചതിനു ശേഷമാണ് രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ് ശ്രദ്ധയിൽ പെട്ടത്. ജനുവരിൽ വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ ലോക്ക് ഡൗൺ ചെയ്യപ്പെട്ടതിനു ശേഷം തുറന്നുകൊടുക്കുന്നതിനിടയിലാണ് പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്.ഈയൊരു സാധ്യത ചൈന നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ജനുവരി 30ന് ന്യൂ ഇംഗ്ലണ്ട് ജേർണർ ഓഫ് മെഡിസിനിലേക്ക് ഇതേ കുറിച്ച് ചൈനീസ് ഡോക്ടർമാർ ഒരു കത്ത് എഴുതിയിരുന്നു. ഷാങ്ഹായിൽ നിന്ന് വന്ന ഒരു യാത്രികയുടെ ഉദാഹരണം അവർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP