Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിസംബറിലാണ് കൊറോണ വൈറസ് പടർന്നതെന്ന ചൈനയുടെ വാദം തെറ്റ്; രോഗം ഓഗസ്റ്റ് മാസത്തിലേ പടർന്നിരിക്കാമെന്ന് പഠന റിപ്പോർട്ട്; നിർണ്ണായക കണ്ടെത്തലുമായി ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ

ഡിസംബറിലാണ് കൊറോണ വൈറസ് പടർന്നതെന്ന ചൈനയുടെ വാദം തെറ്റ്; രോഗം ഓഗസ്റ്റ് മാസത്തിലേ പടർന്നിരിക്കാമെന്ന് പഠന റിപ്പോർട്ട്; നിർണ്ണായക കണ്ടെത്തലുമായി ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ

സ്വന്തം ലേഖകൻ

ഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ കോവിഡ് രോഗബാധയുണ്ടായതെന്നാണ് രാജ്യത്ത് നിന്നുമുള്ള ഔദ്യോഗിക വിവരം. എന്നാൽ ഹാർവാർഡ് സർവ്വകലാശാല നടത്തിയ സെർച്ച് എഞ്ചിൻ ഡേറ്റ ഉപയോഗിച്ചും ജനങ്ങളുടെ യാത്രയുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഉപയോഗിച്ചുള്ള പഠനങ്ങൾ അനുസരിച്ച് 2019 ഓഗസ്റ്റ് മാസം മുതൽ തന്നെ കോവിഡ് രോഗം ചൈനയിൽ പിടിമുറുക്കിയിരിക്കാനാണ് സാധ്യതയെന്ന് കണ്ടെത്തൽ.

ജനങ്ങൾ രോഗം സംബന്ധിച്ച് ചുമയും അതിസാരവും എന്ന് സെർച്ച് ചെയ്തിരിക്കുന്നത് വളരെ കൂടുതലായി കണ്ടു. ഓഗസ്റ്റ് മാസങ്ങളിൽ ആശുപത്രികളിലെ പാർക്കിങ് ചൈനയിൽ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഈ കേസുകൾ ഔദ്യോഗികമായി രേഖപ്പെടുത്തി തുടങ്ങിയത് വുഹാനിൽ ഡിസംബർ മാസം മുതൽ മാത്രമാണ്.

ഇതിനർത്ഥം വുഹാനിലെ മാർക്കറ്റിൽ നിന്ന് രോഗം പടർന്നുപിടിച്ചു എന്ന് പറയപ്പെടുന്ന തീയതിക്ക് വളരെ മുൻപ് തന്നെ രോഗം വ്യാപിച്ചിരുന്നു എന്നാണ്. ചൈനയിൽ തന്നെ പ്രകൃത്യാ രൂപപ്പെട്ടതാണ് കോവിഡ് രോഗം എന്നാണ് പഠനത്തിലൂടെ മനസ്സിലാകുന്നത്. വുഹാനിൽ രോഗം ഉണ്ടാകുമ്പോൾ ആദ്യം തന്നെ കൊറോണ രോഗാണു അവിടെ പടരുകയായിരുന്നു. റിസർച്ചിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP