Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നു; ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ ആരോഗ്യ പ്രവർത്തകരും ജനങ്ങളും; ഭീതി ഇരട്ടിയാകുന്നു

ചൈനയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നു; ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ ആരോഗ്യ പ്രവർത്തകരും ജനങ്ങളും; ഭീതി ഇരട്ടിയാകുന്നു

സ്വന്തം ലേഖകൻ

ബീജിങ്: ലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡിന്റെ രണ്ടാംവരവ് ചൈനയെ ഞെട്ടിക്കുന്നു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയിൽ വീണ്ടും ഭീതി പടരുകയാണ്. 28 കേസുകളിലെ 22 എണ്ണവും വുഹാനിലാണ്. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിൽ തന്നെ രണ്ടാംവരവായതും ആരോഗ്യ പ്രവർത്തകരെ വിഷമിപ്പിക്കുകയാണ്.

82,993 കൊവിഡ് രോഗികളാണ് ചൈനയിൽ ചികിത്സയിലുള്ളത്. 4,634 പേർ മരിച്ചു. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസം തുടങ്ങി വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. ഒരു ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നതു മൂലം വൈറസ് വാഹകർ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് രോഗം വൻതോതിൽ വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP