Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിൽ കൊവിഡ് പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകർ; പുതിയ വിവാദം ഉടലെടുക്കുന്നത് ഇങ്ങനെ

പാക്കിസ്ഥാനിൽ കൊവിഡ് പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകർ; പുതിയ വിവാദം ഉടലെടുക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊവിഡ്-19 രോഗബാധ ശക്തമായി തുടരവെ രോഗം പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാക്കിസ്ഥാനിൽ വിവാദം ചൂടുപിടിക്കുന്നു. എന്നാൽ തിരികെയെത്തിയ രോഗികളെ സർക്കാർ കൈകാര്യം ചെയ്തത് മോശമായാണെന്ന് കാണിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നു. ഇസ്ലാമാബാദ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.

28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവായാൽ വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആദ്യ അറിയിപ്പ്. പക്ഷെ പലരും 50 ദിവസത്തോളം ക്വാറന്റൈനിൽ കഴിയേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മതിയായ സുരക്ഷാ പരിശോധനയില്ലാതെയാണ് തീർത്ഥാടകരെ രാജ്യത്തേക്ക് കടത്തിയതെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് ഖ്വാജ അസിഫ് ആരോപിച്ചു. ഈ ആരോപണം അധികൃതർ നിഷേധിച്ചു.

ഇറാനിൽ കൊവിഡ് പടർന്നുപിടിച്ച സമയത്ത് 7000 പേരാണ് ഇറാനിൽ നിന്ന് പാക്കിസ്ഥാനിലെത്തിയത്. ഇറാൻ അതിർത്തിയായ തഫ്താനിൽ സർക്കാർ നിരന്തരം തീർത്ഥാടകരെ പരിശോധിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു എന്ന് റിപ്പോർട്ടിലുണ്ട്. മുൻപും പാക്കിസ്ഥാനിലെ അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആരോപണം വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP