Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉടമസ്ഥരായ കുടുംബാംഗങ്ങളിൽ നിന്നും കൊറോണാ വൈറസ് പകർന്നു; രക്ഷപ്പെടുത്താൻ ഒരു വഴിയും ഇല്ലാതായതോടെ പൂച്ചയെ ദയാവധത്തിന് വിധേയമാക്കി സ്‌പെയിൻ

ഉടമസ്ഥരായ കുടുംബാംഗങ്ങളിൽ നിന്നും കൊറോണാ വൈറസ് പകർന്നു; രക്ഷപ്പെടുത്താൻ ഒരു വഴിയും ഇല്ലാതായതോടെ പൂച്ചയെ ദയാവധത്തിന് വിധേയമാക്കി സ്‌പെയിൻ

സ്വന്തം ലേഖകൻ

മാഡ്രിഡ്: സ്‌പെയിനിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച പൂച്ചയെ ദയാവധത്തിന് വിധേയമാക്കി. കാറ്റലോണിയയിലെ ഒരു കുടുംബമാണ് പൂച്ചയെ വളർത്തിയിരുന്നത്. കുടുംബാംഗങ്ങൾക്കെല്ലാം നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ കണ്ടെത്തിയ ഉടമകളിൽ ഒരാൾ മരിക്കുകയും ചെയ്തു. ഇവരിൽ നിന്നും ആണ് വൈറസ് പൂച്ചയിലേക്കും പകർന്നത്.

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പൂച്ചയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പൂച്ചയ്ക്ക് ഹൃദയത്തിന് തകരാറും കണ്ടെത്തിയിരുന്നു. ശരീര ഊഷ്മാവ് 38.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. പൂച്ചയുടെ രക്തത്തിലെ പ്ലേറ്റ്ലറ്റ് നിരക്ക് കുത്തനെ കുറഞ്ഞതിനാൽ രക്തം കട്ടപിടിക്കൽ അസാധ്യമാണെന്നും പരിശോധനയിൽ കണ്ടെത്തി. നാല് വയസുണ്ടായിരുന്ന പൂച്ചയെ രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും അടഞ്ഞതോടെയാണ് ദയാവധത്തിന് വിധേയമാക്കിയത്.

പൂച്ചയ്ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ പൂച്ചയുടെ മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തുകയും സ്രവ പരിശോധനയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയുമായിരുന്നു. സ്‌പെയിനിൽ ആദ്യമായി കൊവിഡ് കണ്ടെത്തുന്ന വളർത്തുമൃഗമാണിത്. ലോകത്ത് ഇത് ആറാം തവണയാണ് ഒരു വളർത്തുജീവിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP