Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറസ് ബാധ; പട്ടികളെയും പൂച്ചകളെയും ഭക്ഷണമാക്കുന്നത് നിരോധിച്ച് ചൈന

വൈറസ് ബാധ; പട്ടികളെയും പൂച്ചകളെയും ഭക്ഷണമാക്കുന്നത് നിരോധിച്ച് ചൈന

സ്വന്തം ലേഖകൻ

ചൈന: കൊറോണ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ പട്ടികളെയും പൂച്ചകളെയും ഭക്ഷണമാക്കുന്നത് നിരോധിച്ച് ചൈനയിലെ ഷെൻഷെൻ നഗരം. മെയ് ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം പാസാകുന്നത്. വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കണമെന്ന് ചൈനീസ് സർക്കാരിനോട് മൃഗസംരക്ഷണ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വന്യമൃഗങ്ങളുടെ വിൽപ്പനയും ഉപഭോഗവും ചൈന ഇതിനകം നിരോധിച്ചിരുന്നു.

പന്നി, പശു, ആട്, കഴുത, മുയൽ, കോഴി, താറാവ് തുടങ്ങിയവയെ കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.കൊറോണ വൈറസ് വ്യാപകമായപ്പോൾ മൃഗങ്ങളെ ആഹാരമാക്കുന്ന ചൈനീസ് ജനതയുടെ ഭക്ഷണ രീതിയാണ് അതിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു. പാമ്പ് തവള എന്നിവയ്ക്കും നിരോധനം ബാധകമായിട്ടുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP