Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫ് ജപ്പാൻ കാസറഗോഡ് കൂട്ടായ്മ വിജയാഘോഷം നടത്തി

യുഡിഎഫ് ജപ്പാൻ കാസറഗോഡ് കൂട്ടായ്മ വിജയാഘോഷം നടത്തി

സ്വന്തം ലേഖകൻ

ടോക്കിയോ:കർണാടകയിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ തുരത്തി ഉജ്ജ്വല വിജയം നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയമാഘോഷിച്ച് ജപ്പാനിലെ യുഡിഎഫ് പ്രവർത്തകർ.

പരിപാടി കാസറഗോഡിന്റെ ജനകീയ എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ ഓൺലൈനായ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ അൻവർ ഹാരിസ് പടന്നക്കാട് അധ്യക്ഷത വഹിച്ചു.

പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി.

രാജ്യ തലസ്ഥാനമായ ടോക്കിയോവിലെ ആദം റെസ്റ്റോറന്റിൽ നടന്നപരിപാടിയിൽ റയീസ് കാഞ്ഞങ്ങാട്, അജ്മൽ കൊത്തിക്കാൽ, ഹകീം, നുസൈബ് കോട്ടപ്പുറം, റമീസ് കല്ലൂരാവി എന്നിവർ സംസാരിച്ചു. മുസ്സമ്മിൽ ബല്ല സ്വാഗതവും മൊയ്ദു നീലേശ്വരം നന്ദിയും പറഞ്ഞു. ചടങ്ങിൽ മധുര പലഹാര വിതരണവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP