Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റെയിൽവേയിലെ ബയോ ടോയ്‌ലെറ്റുകൾക്ക് താളം തെറ്റുന്നുവോ? ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകൾ എന്തൊക്കെ? ഉത്തരവാദികൾ ആരോക്കെ ? ഉത്തരവാദിത്തപ്പെട്ടവർ കരാറുകാരെയും ബദ്ധപ്പെട്ടവരെയും വല്ലപ്പോഴുമെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും

റെയിൽവേയിലെ ബയോ ടോയ്‌ലെറ്റുകൾക്ക് താളം തെറ്റുന്നുവോ? ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകൾ എന്തൊക്കെ? ഉത്തരവാദികൾ ആരോക്കെ ? ഉത്തരവാദിത്തപ്പെട്ടവർ കരാറുകാരെയും ബദ്ധപ്പെട്ടവരെയും വല്ലപ്പോഴുമെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും

രമേശ് മാത്യു

നാളുകളായി ട്രെയിൻ യാത്രക്കാർ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയിലെ ട്രെയിനുകളിലെ ബയോ ടോയ്‌ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകളെ കുറിച്ച് 2006 ഓക്ടോബറിൽ ചങ്ങനാശ്ശേരിക്കാരനായ ഡോക്ടർ ജോർജ് ജോസെഫ് തീമ്പലങ്ങാട് എന്ന അമേരിക്കൻ എൻആർഐ തുടങ്ങി വച്ച നിയമയുദ്ധമാണ് രണ്ടു വർഷത്തിന് ശേഷം റെയിൽവേയെ ഇന്ത്യയിലെ എക്സ്‌പ്രസ്സ് ട്രെയിനുകളിൽ ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്താൻ നിർബന്ധിതർ ആക്കിയത് . അന്നത്തെ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ആയിരുന്നു ബയോ ടോയ്‌ലറ്റ് സംവിധാനം നടപ്പാക്കാൻ ഏതാണ്ട് നാലായിരം കോടി രൂപ അനുവദിച്ചത്.

രാജ്യത്തെ ജനങ്ങൾ ആ തീരുമാനം സ്വാഗതം ചെയ്തതിനൊപ്പം റെയിൽവേ യാത്രക്കാർ വളരെ വലിയ ആശ്വാസമായി അതിനെ കാണുകയും ചെയ്തിരുന്നു.ഇപ്പോൾ ഏതാണ്ട് ഒൻപതു വർഷത്തോളം ആയി ബയോ ടോയ്‌ലെറ്റുകൾ പ്രവർത്തനം ആരംഭിച്ചിട്ട്. ഏതാണ്ട് ഒന്നര ലക്ഷം റെയിൽവേ കംപ്രട്‌മെന്റുകളിൽ എങ്കിലും ഇത്തരം ടോയ്‌ലെറ്റുകൾ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞു എന്നാണു കുറച്ചു മാസങ്ങൾ മുൻപ് കേട്ടിരുന്നത്. ഒരു പക്ഷെ ആ സംഖ്യ കൂടുതൽ ഉയർന്നിരിക്കാം.

പക്ഷേ മൈന്റെനൻസിന്റെ പോരായ്മ കൊണ്ടോ അതോ അവ ഉപയോഗിക്കുന്ന ജനങ്ങളിൽ പലരുടെയും ശ്രദ്ധക്കുറവ് കൊണ്ടോ പല യാത്ര വണ്ടികളിലും ഇപ്പോൾ മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യം പിന്നെയും വന്നുകൊണ്ടിരിക്കുന്നു എന്നാണ് അടുത്തയിടയിൽ യാത്രക്കാർ പലരും ചൂണ്ടിക്കാട്ടിയത്.

ഉദാഹരണത്തിന് കൊച്ചുവേളി നിന്നും ബാംഗ്ലൂർ ബാനാസ് വാടിയിലേക്ക് ദിവസവും വൈകുന്നേരം പുറപ്പെടുന്ന ട്രെയിൻ. ഇതിൽ കൊല്ലം വരെ ധാരാളം സീസൺ ടിക്കറ്റ് യാത്രക്കാരും കയറുന്നുണ്ട് എന്നാണു അറിവ്. (പ്രതിദിന ട്രെയിൻ ആകുമ്പോൾ ആ സാഹചര്യം ഒഴിവാക്കാനും സാധിക്കില്ല എന്ന് വളരെ വർഷങ്ങൾ സീസൺ ടിക്കേട്ടുക്കാരനായി യാത്ര ചെയ്ത എനിക്കും നിശ്ചയം ഉള്ള കാര്യമാണ്).

ബയോ ടോയ്ലറ്റ് സംവിധാനമുള്ള ഈ ട്രയിനിലെ വാഷ് റൂമുകളിൽ വല്ലാത്ത ദുർഗന്ധം ആന്നെന്നു യാത്രക്കാർ പരാതി പെട്ട് തുടങ്ങിയിട്ട് നാളുകൾ ആകുന്നു. യാത്ര ചെയ്യുന്ന ആളുകൾ കുറഞ്ഞപക്ഷം എയർ ഫ്രഷ്‌നെർ എങ്കിലും കൂടെ കരുതേണ്ട അവസ്ഥ ആയിരിക്കുന്നു എന്ന് പരാതി പെടുന്നു യാത്രക്കാർ.

കൂടാതെ പല ട്രെയിനുകളെകുറിച്ചും ഇത്തരം പരാതികൾ വന്നു തുടങ്ങിയിരിക്കുന്നു. മിക്കവയും ദീർഘ ദൂര ട്രെയിനുകളോ അല്ലെങ്കിൽ പ്രതിദിന മധ്യ ദൂര യാത്ര വണ്ടികളോ ആണ്. നമ്മുടെ രാജ്യത്തു കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷത്തിനിടയിൽ റെയിൽവേ യാത്രക്കാരുടെ സൗകര്യങ്ങൾ വളരെ അധികം വർധിച്ചു എന്നുള്ളതിനു തർക്കമില്ല.

അതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നാണ് വീടുകളിൽ ഇരുന്നും കൈ തുമ്പിലുള്ള മൊബൈൽ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും അതെ പോലെ ട്രെയിനുകളിൽ ഏർപ്പെടുത്തിയ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും. അവ നന്നായി സൂക്ഷിക്കേണ്ടത് യാത്രക്കാരെ പോലെ തന്നെ അത് ഏർപ്പെടുത്തിയ റയിൽവെയുടെ കൂടെ ഉത്തരവാദത്തമാണ്.

തിരുവനന്തപുരം മുതൽ എറണാകുളം വരെ പോലും ട്രെയിൻ യാത്ര ചെയ്യാൻ എം പീ മാർ, എം എൽ എ മാർ എന്ന് വേണ്ട മുനിസിപ്പൽ ചെയർമാന്മാർ പോലും മടിക്കുന്ന ഈ സമയത്തു ഇത്തരം കാര്യങ്ങൾ അവരോടു പറയുന്നതുകൊണ്ട് കാര്യമില്ല എന്നാണു പൊതുവെ ജനങ്ങൾ കരുതുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നും ബെംഗളൂരിലേക്കു യാത്ര ചെയ്യാൻ നിൽക്കുമ്പോൾ ഒരു മുൻ മന്ത്രിയും ഒരു മുൻ മേയറും എറണാകുളം ജില്ലയിലെ ഇപ്പോഴത്തെ ഒരു നിയമസഭാ സാമാജികനും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ വിമാനം കാത്തു നിൽക്കുന്നത് കാണാൻ ഇടയായി. അങ്ങനെ പോയാൽ സാധാരണക്കാരുടെ കാര്യങ്ങൾ ആര് നോക്കും. വല്ലപ്പോഴും ഒക്കെ ട്രെയിൻ യാത്ര ചെയ്താൽ അല്ലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് അവർക്കൊക്കെ മനസ്സിലാക്കാൻ സാധിക്കു.

ബയോ ടോയ്ലറ്റ് പോലെ തന്നെ ട്രെയിൻ യാത്രക്കാരെ അലട്ടുന്ന മറ്റൊരു കാര്യമാണ് ട്രെയിനുകളിൽ നൽകുന്ന ബെഡ് ഷീറ്റുകളും കമ്പിളിയും ഒക്കെ. ഇവ വാഷ് ചെയ്യാതെ നൽകുന്നു എന്ന പരാതി വ്യാപകം ആയിരിക്കുന്നു. ഇതിനു കൂടി കാശ് മേടിച്ചല്ലേ ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. എന്നിട്ടും ഇവയൊക്കെ ക്ലീൻ ചെയ്തു യാത്രക്കാർക്ക് കൊടുക്കാൻ എന്താണ് റെയിൽവേയ്ക്ക് ഇത്ര വൈമുഖത എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയിട്ട് നാളുകളായി.

ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന യശ്വന്തപൂർ നിന്നും കൊച്ചു വെളിയിലേക്ക് വരുന്ന ഗരീബ് രഥ് എക്സ്‌പ്രസ്സ് വളരെ അധികം യാത്രക്കാർ ഉപയോഗിക്കുന്ന ട്രെയിൻ ആണ്. അതിൽ യാത്രചെയ്തപ്പോൾ ഒക്കെ ലഭിച്ച കമ്പിളി പലപ്പോഴും ഒഴിവാക്കേണ്ടി വന്നു. അവയുടെ കണ്ടിഷൻ കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ മാത്രമേ നിർവാഹം ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കിട്ടിയ പുതപ്പു മാസങ്ങളോളം വാഷ് ചെയ്തതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.

ഇവയൊക്കെ ട്രെയിനിൽ സപ്ലൈ ചെയ്യുന്ന കോൺട്രാക്ട്‌ഴ്‌സിന്റെ സ്ഥാപനങ്ങൾ ഇടക്കൊക്കെ പരിശോധിക്കുന്നത് നന്നായിരിക്കും. അങ്ങനെ വരുമ്പോൾ യാത്രക്കാർക്കു നല്ല കമ്പിളിയും പുതപ്പുമൊക്കെ കിട്ടിയിരിക്കും. അതേപോലെ തന്നെ റെയിൽവേ സ്റ്റേഷനുകളിലെ പേ ആൻഡ് യൂസ് ശുചി മുറികൾ രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ എങ്കിലും പരിശോധന നടത്തി അവയുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അവ കരാറുകാർക് കോൺട്രാക്ട് നൽകുന്ന അധികാരികളുടെ ഉത്തരവാദിത്തം ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഉള്ള ജോലികൾ നന്നായി നടത്താത്ത കോൺട്രാക്ടഴ്‌സിനെ ബ്‌ളാക് ലിസ്റ്റ് ചെയ്യുന്നതിനൊപ്പം എല്ലാ ഭാവി കരാറുകളിൽ നിന്നും ഒഴിവാക്കുകയും വേണം. അത് യാത്രക്കാർക് വലിയ ഉപകാരം ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP