Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം ഒന്നാമത് ആയത് ഒരു വർഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മൾ ഒന്നാമത് ആണെന്ന് കേട്ടാൽ സന്തോഷം! ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല; ജെ എസ് അടൂർ എഴുതുന്നു

കേരളം ഒന്നാമത് ആയത് ഒരു വർഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മൾ ഒന്നാമത് ആണെന്ന് കേട്ടാൽ സന്തോഷം! ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല; ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

കേരളം ഒന്നാമത് ആയത് ഒരു വർഷത്തെ മഹാത്ഭുതം ഒന്നുമല്ല. ബാംഗ്ലൂരിലെ പബ്ലിക് അഫയെഴ്‌സ് സെന്ററിന്റെ ഗവര്ണൻസ് ഇൻഡക്‌സ് റിപ്പോർട്ട് 2019 അനുസരിച്ചു വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ് . നല്ല കാര്യം. നമ്മൾ ഒന്നാമത് ആണെന്ന് കേട്ടാൽ സന്തോഷം.!  ഇരുപതുകൊല്ലമായുള്ള വികസന -ഗവേണൻസ് റിപ്പോർട്ട് /സർവേ എന്നിവകളിൽ കേരളം മുന്നിലാണ് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.ഏത്രയോ കൊല്ലമായി സന്തോഷത്തിലാണ്.

കേരളം 'ആദ്യമായി' ഒന്നാമത് എത്തി എന്ന അത്ഭുതത്തിൽ സന്തോഷിപ്പിൻ. കേരളം ഇത് വരെ കാണാത്ത നേട്ടം എന്ന രീതിയിലുള്ള ക്യാപ്സൂലുകൾ പ്രൊഫൈൽ ഫോട്ടോ ഫ്രെയിം എല്ലാം പെട്ടെന്ന് ഇറങ്ങി. ഹം സബ്‌സെ അച്ഛാ ഹൈ. ഇന്ത്യയിലെ നമ്പർ വൺ മുഖ്യ മന്ത്രിയുടെ നമ്പർ വൺ ഭരണ നേട്ടം ഹാ എന്തൊരു സന്തോഷം. എന്തൊരു സമാധാനം. കഷ്ട്ടകാലത്ത് ആനന്ദ ലബ്ദിക്കു എന്ത് വേണം?

തിരുവല്ല മാർത്തോമാ കോളേജിൽ ഇക്കൊണോമിസ് അദ്ധ്യാപകനായി പ്രൊഫെഷനൽ കരിയർ തുടങ്ങി ഐ ഐ എം അഹമദ്ബാദ് ഡയരക്ടറും പിന്നീട് വേൾഡ് ബാങ്ക് കൻസൽട്ടന്റും ആയിരുന്ന ഡോ സാമുവൽ പോൾ 1994 ഇൽ സ്ഥാപിച്ച അഡ്വക്കസി ഗവേഷണ സ്ഥാപനമാണ് ബാംഗ്ലൂരിലുള്ള പബ്ലിക് അഫയേഴ്‌സ് സെന്റർ. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെയും പി എ സി യെയും നന്നായി അറിയാം.

പബ്ലിക് അഫയെര്‌സ് സെന്റെറിന്റ ആദ്യത്തെ റിപ്പോർട്ട് അല്ല ഇത്. ആദ്യ റിപ്പോർട്ട് 2015 ലെ ഡേറ്റ ഉപയോഗിച്ച് 2016 ഇൽ പ്രസിദ്ധീകരിച്ചു. അതായത് അന്ന് തൊട്ട് പ്രസിദ്ധീകരിച്ച നാലു റിപ്പോർട്ടിലും കേരളമാണ് ഒന്നാമത് . അല്ലാതെ ഇത് പെട്ടെന്ന് കേരളത്തിനു കിട്ടിയ പുതിയ അംഗീകാരം അല്ല. പെട്ടെന്ന് ഉണ്ടായ ഭരണ നേട്ടവും അല്ല.


ഉന്ത്യയിലെ കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തെ ഹ്യൂമൻ ഡെവലപ്പ്‌മെന്റ് റിപ്പോർട്ടുകൾ, നീതി ആയോഗ് എസ് ഡി ജി ഇൻഡക്‌സ്, ഇന്ത്യ ടുഡേ സർവെ എല്ലാം വികസന -ഗവർണസ് രംഗത്ത് കേരളം തന്നെയാണ് മുന്നിൽ.2013 ഇൽ യു എൻ പബ്ലിക് സർവിസ് അവാർഡും കേരളത്തിന് ആയിരുന്നു. ഇതൊന്നും ഇന്നോ ഇന്നലെയോ ഒന്നോ രണ്ടോ വർഷം കൊണ്ട് ഉണ്ടായ അത്ഭുതം അല്ല.

അവർ പി എ സി ഗവൺസ് ഇൻഡക്‌സ് ഗ്രോത്, ഇക്വിറ്റി, സസ്‌ടൈനിബിലിറ്റി എന്ന മൂന്നു പില്ലറിലാണ്. അതിൽ തന്നെ HDI ഇന്‌ടെക്സിലും നീതി SDG ഇന്‌ടെക്സിലും കേരളം മുന്നിലയതുകൊണ്ട് പി എ സി ഇന്‌ടെക്സിലെ റേറ്റിങ്ങിലും സ്വാഭാവികമായി മുന്നിലാകും പി എ സി റിപ്പോർട്ടും ഇൻഡക്‌സും തുടങ്ങിയപ്പോൾ തൊട്ട് ഉപയോഗിക്കുന്നത് സെക്കന്ററി ഡേറ്റയാണ് . അല്ലാതെ ഏതെങ്കിലും പ്രത്യേക ഗവേഷണമൊ സർവെയോ കൊണ്ട് കണ്ടെത്തിയ പുതിയ ഡേറ്റ അല്ല. അതു കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള ഡേറ്റയാണ്. സർക്കാർ ഡേറ്റ അനാലിസിസ് നടത്തിയിട്ടുള്ള എല്ലാവർക്കും അറിയാം മിക്കവാറും ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ഗവര്ണസ് ഡേറ്റ പെട്ടെന്ന് ഒരു ദിവസമൊ വർഷമോ മാറില്ല എന്നതാണ്. പലപ്പോഴും പഴയ വീഞ്ഞ്(ഡേറ്റ ) പുതിയ കുപ്പിയിൽ തരുന്ന പരിപാടിയാണ് എല്ലാ വർഷവും ഇറങ്ങുന്ന പല റിപ്പോർട്ടുകളും

അതു കൊണ്ട് 2015-16 കഴിഞ്ഞ നാലു പബ്ലിക് അഫയെര്‌സ് സെന്റർ റിപ്പോർട്ടിലും കേരളമാണ് ഒന്നാമതാണ്. ആ റിപ്പോർട്ടിൽ മാത്രം അല്ല നീതി അയോഗിന്റ് സുസ്ഥിര വികസന(SDG index ) ഇന്‌ടെക്‌സിലും കേരളം ഒന്നാമതാണ്. അതിന് കാരണം കേരളത്തിൽ തുടക്കം മുതൽ പൊതു ജനാരോഗ്യം വിദ്യാഭാസം എന്നിവയിൽ കാലകാലങ്ങളിൽ ഉള്ള സർക്കാരുകൾ കൂടുതൽ തുക വകയിരുത്തിയതുകൊണ്ടും. അതു പോലെ ഇവിടെ ജോലി കിട്ടാതെ വിദേശത്തു ജോലി എടുത്തു പൈസ അയച്ചു കൊടുത്തുണ്ടായ സാമ്പത്തിക വളർച്ച കാരണവുമാണ്.

കേരളത്തിൽ സോഷ്യൽ സെകുരിറ്റി, ഇ ഗവർണസ്, പഞ്ചായത്ത് രാജ് സംവിധാനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവ മറ്റു സംസ്ഥാനങ്ങളെക്കാൾ ഭേദമാണ്. ആയുർദൈർഖ്യം കൂടി. രോഗങ്ങളും . കേരളത്തിൽ ശിശു മരണ നിരക്ക് കുറവാണ്. അതു പോലെ മെറ്റെനൽ മോർട്ടലിറ്റിയും കുറവ്. സ്ത്രീകൾ പുരുഷന്മാരെകാട്ടിൽ കൂടുതൽ. വെൽഫയർ പെൻഷൻ കൂടുതൽ. ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല. HDI തുടങ്ങിയപ്പോൾ മുതൽ വർഷങ്ങളായി ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ഇൻഡക്‌സിൽ കേരളം മുന്നിലാണ്. അതു കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ എസ് ഡി ജി ഇന്‌ടെക്സിലും കേരളം മുന്നിലാണ്.

അതു മാത്രം അല്ല. കേരളത്തെ കൂടാതെ മുൻ നിരയിൽ ഉള്ളത് തമിഴ് നാട്, ഹിമാചൽ പ്രദേശ് മുതലായവയാണ്.എന്താണ് ഇതിന് കാരണം. അതു വളരെ വര്ഷങ്ങളായി കേരളത്തിലെയും മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലെയും ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ഇൻഡക്‌സ് കൂടിയതിനാലാണ്. ഇന്ത്യയിൽ വികസന /ഗവർണസ് ഡേറ്റ ശേഖരിച്ചിരുന്നത് പ്ലാനിങ് കമ്മീഷൻ ആയിരുന്നു. അവിടെ ഗവർണർസ് വർക്കിങ് കമ്മറ്റിയിൽ മൂന്നു വർഷം അംഗമായിരുന്നു. പ്രധാന പ്രശ്‌നം വിക്‌സനത്തിന്റെ യും ഗവര്ണസിന്റയും അപ്റ്റുഡേറ്റ് ഡേറ്റ കിട്ടുവാൻ പ്രയാസമാണ്. പലപ്പോഴും ഉപയോഗിക്കുന്ന ഡേറ്റ രണ്ടും മൂന്നും വർഷം പഴക്കമുള്ളതാണ്.
കാരണം സിമ്പിൾ. ഡേറ്റ ഒരു വർഷം കൊണ്ട് പെട്ടെന്ന് മാറുന്ന ഒന്നല്ല. ഒരേ സെറ്റ് ഡേറ്റ ഉപയോഗിച്ചാൽ കിട്ടുന്ന അളവ് ഒരേപോലെ ആയിരിക്കും.

അതു പറയുന്നത് കഴിഞ്ഞ ഇരുപതുകൊല്ലമായി ഇന്ത്യയിലെ ഗവര്ണൻസ് ഡേറ്റ പഠിക്കുന്ന പരിചയം കൊണ്ടാണ്.യു എൻ ഡി പി യിൽ ഞാൻ നേതൃത്വം നൽകിയത് ഗ്ലോബൽ ഗവണൻസ് അസ്സെസ്സ്‌മെന്റ് വിഭാഗത്തിനാണ്. ഞങ്ങളുടെ പണി ഏതാണ്ട് 35 രാജ്യങ്ങൾക്ക് ഗവര്ണസ് ഇന്‌ഡെക്‌സും അതിന് ആവശ്യമായ ഡേറ്റയും സംഘടിപ്പിക്കുന്നതിന് ടെക്‌നിക്കൽ ഉപദേശവും സാമ്പത്തിക സഹായവും നൽകുകയായിരുന്നു. ഇന്ത്യയിൽ നാഷണൽ റിപ്പോർട്ട് ഓൺ ഗവർനൻസ് ആൻഡ് ഡെവലപ്പ്‌മെന്റ് ഇരുപതുകൊല്ലം മുമ്പ് തുടക്കം കുറിച്ചത് അന്ന് ഞാൻ നേതൃത്വം കൊടുത്തിരുന്ന് നാഷണൽ സോഷ്യൽ വാച്ച് ആണ്.2010വരെയുള്ള റിപ്പോർട്ടിനു നേതൃത്വം നൽകി.

ഞങ്ങൾ ആദ്യമായി ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമാണ് സമർപ്പിച്ചത്. അന്ന് ഡോ. മന്മോഹൻ സിങ് എല്ലാവർഷവും ഒരേ ഡേറ്റ സെറ്റ് ഉപയോഗിക്കുമ്പോൾ കിട്ടുന്ന റിസൾട്ട് ഒരുപോലെ ആയിരിക്കില്ലേ എന്ന് ചോദിച്ചു. അതു കൊണ്ട് അദ്ദേഹമാണ് മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഡേറ്റ വച്ച് റിപ്പോർട്ട് പ്രസിദ്ധീകരികരിച്ചാൽ നന്നാകും എന്ന് പറഞ്ഞത്. അന്ന് അദ്ദേഹം പ്ലാനിങ് കമീഷനിൽ റിപ്പോർട്ട് വച്ച് ഒരു കൺസൾട്ടേഷൻ നിർദേശിച്ചു. അതു കഴിഞ്ഞു ഞങ്ങൾ മൂന്നു കൊല്ലത്തിൽ ഒരിക്കൽ ആ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങി. കാരണം എല്ലാവർഷവും ഡേറ്റ അധികം മാറാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വിറ്റാൽ പുതിയതായി ഒന്നും കാണില്ല എന്നതായിരുന്നു.

പി എ സി റിപ്പോർട്ടും ഈ പ്രശ്‌നം നേരിടും. കാരണം അടുത്ത കൊല്ലവും അതിന് അടുത്ത കൊല്ലവും ഈ ഇന്‌ഡെക്‌സും നീതി ആയോഗ് /കേന്ദ്ര സർക്കാർ ഡേറ്റ ഉപയോഗിച്ചാൽ കേരളം തന്നെ ആയിരിക്കും മുന്നിൽ. അതിൽ ഒരു അത്ഭുതവും കാണില്ല. അപ്പോഴും. ഇപ്പോഴും. എപ്പോഴും പക്ഷെ ഹം കിസി സെ കം നഹി. സന്തോഷിപ്പിൻ. സന്തോഷിപ്പിൻ. എല്ലായിപ്പോഴും സന്തോഷിപ്പിൻ..എല്ലാത്തിലും സന്തോഷിപ്പിൻ. എന്നിട്ട് വേണം കേരളത്തിലെ ഗ്രോസ് ഹാപ്പിനെസ്സ് ഇൻഡക്‌സ് ഒന്ന് കൂട്ടാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP