Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുണിക്കച്ചവടം ചെയ്യാനും രാശിയുള്ളവർ വേണോ? കിറ്റക്സ് ഗാർമെൻസ് ലിമിറ്റഡിൽ ജോലി ആഗ്രഹിക്കുന്നവർ അവരുടെ ജന്മരാശി, ജന്മനക്ഷത്രം എന്നീ കാര്യങ്ങൾ കൂടി കമ്പനിയെ അറിയിക്കണം; പത്തിരുപത് വർഷംമുമ്പ് തുണി വിൽപനക്കാർ ജ്യോതിഷം അറിയേണ്ടതുണ്ടായിരുന്നോ? അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും സമൂഹജീവിതത്തിലേക്ക് പടരുന്നതിന്റെ തെളിവായി ഈ അപേക്ഷാഫോറത്തെ കാണാം; തുണിജ്യോതിഷം: സി രവിചന്ദ്രൻ എഴുതുന്നു

തുണിക്കച്ചവടം ചെയ്യാനും രാശിയുള്ളവർ വേണോ? കിറ്റക്സ് ഗാർമെൻസ് ലിമിറ്റഡിൽ ജോലി ആഗ്രഹിക്കുന്നവർ അവരുടെ ജന്മരാശി, ജന്മനക്ഷത്രം എന്നീ കാര്യങ്ങൾ കൂടി കമ്പനിയെ അറിയിക്കണം; പത്തിരുപത് വർഷംമുമ്പ് തുണി വിൽപനക്കാർ ജ്യോതിഷം അറിയേണ്ടതുണ്ടായിരുന്നോ? അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും സമൂഹജീവിതത്തിലേക്ക് പടരുന്നതിന്റെ തെളിവായി ഈ അപേക്ഷാഫോറത്തെ കാണാം; തുണിജ്യോതിഷം: സി രവിചന്ദ്രൻ എഴുതുന്നു

സി.രവിച്ചന്ദ്രൻ

തിരുവനന്തപുരം: തുണിക്കച്ചവടം ചെയ്യാനും രാശിയുള്ളവർ വേണോ? കിറ്റക്സ് ഗാർമെൻസ് ലിമിറ്റഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ ജന്മരാശി, ജന്മനക്ഷത്രം, പ്രായം, ജാതി, മതം, ലിംഗം തുടങ്ങിയ കാര്യങ്ങൾ കമ്പനിയെ അറിയിക്കണം എന്ന് നിബന്ധന വെച്ചതാണ് വിവാദമായിരിക്കുന്നു. പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ സി.രവിചന്ദ്രൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. വികസിതലോകത്ത് സ്വകാര്യമേഖലയിൽ പോലും പ്രായത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കാനായി പ്രായം സംബന്ധിച്ച കോളം അപേക്ഷയിൽ നിന്ന് എടുത്തു കളയാറുണ്ട്. ലിബറൽ ജനാധിപത്യ സമൂഹങ്ങൾ അത്തരത്തിൽ മുന്നേറുമ്പോഴാണ് ജന്മരാശിയും ജന്മനക്ഷത്രവും രേഖപ്പെടുത്താൻ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനി ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെടുന്നത്. അന്ധവിശ്വാസങ്ങളും അശാസ്ത്രീയതും സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്ക് അനായാസമായി വ്യാപരിക്കുന്നതെന്നതിന്റെ തെളിവായി ഈ അപേക്ഷാഫോറത്തെ കാണാം. പത്തിരുപത് വർഷംമുമ്പ് തുണി വിൽക്കുന്ന ജോലി ചെയ്യുന്നവർ ജ്യോതിഷം അറിയേണ്ടതുണ്ടായിരുന്നോ എന്നറിയില്ലെന്നും സി രവിചന്ദ്രൻ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സി രവിചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

തുണിജ്യോതിഷം

Kitex Garments Limited എന്ന സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരുടെ ജന്മരാശി, ജന്മനക്ഷത്രം, പ്രായം, ജാതി, മതം, ലിംഗം തുടങ്ങിയ കാര്യങ്ങൾ കമ്പനിയെ അറിയിക്കണം എന്ന് നിബന്ധന വെച്ചിരിക്കുന്നത് കാണുക (http://job.kitexgarments.com/Registration.aspx...). ജാതി-മത-ലിംഗ പരിഗണനകൾ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ബാധകമാക്കരുത് എന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. വികസിതലോകത്ത് സ്വകാര്യമേഖലയിൽ പോലും പ്രായത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കാനായി പ്രായം സംബന്ധിച്ച കോളം അപേക്ഷയിൽ നിന്ന് എടുത്തു കളയാറുണ്ട്. ലിബറൽ ജനാധിപത്യ സമൂഹങ്ങൾ അത്തരത്തിൽ മുന്നേറുമ്പോഴാണ് ജന്മരാശിയും ജന്മനക്ഷത്രവും രേഖപ്പെടുത്താൻ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനി ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെടുന്നത്.

ജ്യോതിഷം എന്ന അന്ധവിശ്വാസത്തിൽ വിശ്വസിക്കാത്ത മറ്റ് അന്ധവിശ്വാസികൾക്കും ഇത് ഇഷ്ടപെടാൻ സാധ്യതയില്ല. ജീവിതത്തിലൊരിക്കലും ജന്മനക്ഷത്രവും ജന്മരാശിയുമൊന്നും അറിയാത്തവരും ഈ കമ്പനിയിൽ ജോലി കിട്ടണമെങ്കിൽ ഇതെല്ലാം അറിഞ്ഞുവരണം. ഇതൊരു 'ന്യൂനപക്ഷ വിരുദ്ധ സമീപന'മാണെന്ന രാഷ്ട്രീയ മുദ്രാവാക്യമൊന്നും എഴുതിവെക്കുന്നില്ല :) ഇതുപോലെ വേറെ പല കമ്പനികളും ഉണ്ടാകും. അന്ധവിശ്വാസങ്ങളും അശാസ്ത്രീയതും സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്ക് അനായാസമായി വ്യാപരിക്കുന്നതെന്നതിന്റെ തെളിവായി ഈ അപേക്ഷാഫോറത്തെ കാണാം. പത്തിരുപത് വർഷംമുമ്പ് തുണി വിൽക്കുന്ന ജോലി ചെയ്യുന്നവർ ജ്യോതിഷം അറിയേണ്ടതുണ്ടായിരുന്നോ എന്നറിയില്ല.

നല്ല രാശിയുള്ളവരെ നിയമിച്ച് പുഷ്പിക്കാനാണ് കമ്പനി കൊതിക്കുന്നത് ! ഈ അപേക്ഷാഫോറം വെച്ച് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ ആസ്ഥാന ജ്യോതിഷികൾ ശമ്പളവ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ പ്രസ്തുത കമ്പനികളിൽ ജോലി ചെയ്യേണ്ടി വരുമെന്ന് ഉറപ്പാണ്. ജ്യോതിഷം പൊതുവെ മഹത്വത്കരിക്കപ്പെട്ട അന്ധവിശ്വാസമായാണ് സാംസ്കാരിക നായകരും ഭരണാധികാരികളും കോടതികളുമൊക്കെ കാണുന്നത്. ദൈവത്തിലും പ്രേതത്തിലും വിശ്വാസമില്ലെന്ന് പറയുന്നവരും ''ജ്യോതിഷം തള്ളാൻ പറ്റുന്നില്ല, അനുഭവമാണ് ''എന്നൊക്കെ തട്ടിവിടുന്നത് കാണാം. ഏതൊരു അന്ധവിശ്വാസം പോലെയും ചപലവും യുക്തിരഹിതവും തന്നെയാണ് ജ്യോതിഷം എന്ന മനോവിഭ്രാന്തിയും. കൊതിപ്പിക്കലും പേടിപ്പിക്കലും(കൊപേ) തന്നെയാണ് അവിടെയും പ്രവർത്തിക്കുന്നത്. വിശ്വാസികളെ ജീവിതാവസാനംവരെ ഇഞ്ചിഞ്ചായി പീഡിപ്പിക്കാനും ജ്യോതിഷാസക്തിക്ക് സാധിക്കും. ഭരണകൂടംവരെ ആസ്ഥാന ജ്യോതിഷകളെ വെച്ചു പുലർത്തുന്ന ലോകത്ത് തുണിക്കച്ചവടക്കാർ അതിന് മുതിർന്നാൽ അവരെ തെറ്റുപറയാനാവുമോ? ജ്യോതിഷികളെ വെച്ച് കേസ് തെളിയിക്കുന്ന പൊലീസ് മികവിൽ നിന്ന് തുണിക്കച്ചവടക്കാർ കോപ്പിയടിച്ചാൽ അത് കോപ്പി ആക്റ്റിന്റെ പരിധിയിൽ വരുമോ എന്നു മാത്രമാണ് അന്വേഷിക്കാനുള്ളത്....മൊത്തത്തിൽ വളരെ മികച്ച ഒരിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP