ഇവിടെ പ്രളയവും മഹാമാരിയുമൊക്കെ പണം അടിച്ചു മാറ്റാനുള്ള വമ്പൻ ബംബർ ലോട്ടറിയാണ്; യജമാനഭക്തി മൂത്തവർ നാടിനു വേണ്ടി തങ്ങൾ താങ്ങായി നില്‍ക്കുന്നുവെന്ന് ബക്കറ്റിനെ കാട്ടി പറഞ്ഞുകൊണ്ടിരിക്കും; പക്ഷേ കോരന് മാത്രം കഞ്ഞി എന്നും കുമ്പിളിൽ തന്നെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
കൊവിഡ്-19 എന്ന മഹാമാരിക്കു മുന്നിൽ കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക്, രണ്ട് പ്രളയങ്ങൾ നല്കിയ മുറിവുകളെ ഉണക്കിതോർത്തിയെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഒരു ജനതയ്ക്ക് മറ്റൊരു പ്രളയത്തെകൂടി താങ്ങാൻ കഴിയുമോ എന്ന ദുഃഖകരമായ സന്ദേഹം ചോദ്യരൂപത്തിൽ ചോദിക്കുന്നവരെ സംസ്ഥാനദ്രോഹികളായും നികൃഷ്ടരായും ചാപ്പ കുത്തുന്നവരുടെ നീണ്ട നിരയാണെങ്ങും .
2019 ൽ കവളപ്പാറയിൽ കണ്ട ,2020 ൽ രാജമലയിൽ കണ്ട അതേ ദുരന്തം 2021 ൽ കൂട്ടിക്കലിലും കൊക്കയാറിലും നമ്മൾ കണ്ടു. ഒന്നിനും മാറ്റമില്ല ! നഷ്ടപ്പെടലുകൾക്കും വേർപാടിനും വിലാപങ്ങൾക്കും കണ്ണീരിനും ഒന്നിനും ! പക്ഷേ ഇല്ലാത്ത ഭരണമികവിന്റെ അതിജീവനഗാഥകൾക്ക് കഴിഞ്ഞ മൂന്നുവർഷത്തോളമായി മടുപ്പില്ലാതെ കുതിച്ചെത്തുന്ന മഴവെള്ളപ്പാച്ചിലിൽപ്പെട്ട ദുരിതബാധിതരെ സാന്ത്വനിപ്പിക്കാൻ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞാൽ അത് വിളിച്ചുപറയുന്നവന്റെ മനോവൈകല്യമാണെന്ന തിട്ടൂരമിറക്കാൻ മത്സരിക്കുന്നവരിൽ മുൻ ന്യായാധിപൻ മുതൽ മുമ്പേ പോണ തമ്പ്രാൻ പറയുന്ന എന്തിനുമേതിനും സിന്ദാവാ വിളിക്കുന്ന അന്തം വരെയുണ്ട്. രാജാവിന്റെ നഗ്നത പകൽവെളിച്ചത്തിൽ ദൃശ്യമാണെങ്കിലും രാജാവ് നഗ്നനാണെന്ന് പറയാൻ പാടില്ലെന്നു ചുരുക്കം.
ജീവിതത്തിന്റെ സേഫ്സോണുകളിലിരുന്ന് കീബോർഡിൽ കുത്തി ദുരന്താവലോകനം നടത്താനും അതിജീവനത്തിന്റെ ടെക്നിക്കുകൾ ഉപദേശിക്കാനും എളുപ്പമാണ് . പക്ഷേ ഓരോ വർഷകാലത്തും കൂട്ടിക്കിഴിച്ചുവച്ചിരിക്കുന്ന ജീവിതത്തിന്റെ ബാലൻസ്ഷീറ്റിൽ മഴവെള്ളം ആർത്തലച്ചെത്തുമ്പോൾ പകച്ചുനില്ക്കേണ്ടി വരുന്ന നിസ്സഹായകർക്ക് വേണ്ടത് അതൊന്നുമല്ല. കെടുതിയിൽ നിന്നും കരകയറാനുള്ള ശാശ്വതമാർഗ്ഗമാണ്. അതൊട്ട് നല്കാൻ ഉപദേശകവൃന്ദങ്ങൾക്ക് കഴിയുന്നുമില്ല. അപ്പോൾ തലയ്ക്ക് വെളിവും ബോധവുമുള്ള മനുഷ്യർ ചോദ്യം ചോദിക്കുക തന്നെ ചെയ്യും.
2018 ലെ പ്രളയം അവിചാരിതവും ആകസ്മികവുമായിരുന്നുവെന്ന് വയ്ക്കാം. അങ്ങനെയെങ്കിൽ 2019ലേത് വലിയൊരു തിരിച്ചറിവാവേണ്ടതാണ്. 2020 ൽ ഉണ്ടായത് ആവർത്തനമാണ്. അങ്ങനെ വരുമ്പോൾ 2021 ലേത് പാളിപ്പോയ ഡിസാസ്റ്റർ മാനേജ്മെന്റ് തന്നെയാണ്.അനിവാര്യമായത് ചെയ്യാത്തതിന്റെ കണക്കെടുപ്പ് മാത്രമാണത്. പക്ഷേ ആ കണക്കെടുപ്പിൽ നഷ്ടപ്പെടലുകൾ ഉണ്ടായത് കുറേ പാവം മനുഷ്യർക്ക് മാത്രം. ആസന്നമായ ദുരന്തത്തെ മുന്നിൽ കണ്ട് ബക്കറ്റുപ്പിരിവിനു കച്ചക്കെട്ടിയിരിക്കുന്നവർക്ക് ഓരോ മഹാമാരിയും ചാകരയാണ്. അവർ മുക്കിയ കോടികളുടെ പ്രളയഫണ്ടിൽ പുരണ്ടിരിക്കുന്നത് പാവപ്പെട്ട കുറേ മനുഷ്യരുടെ വിയർപ്പിന്റെ വിലയാണ്.
ആ മനുഷ്യരിൽ കഴിഞ്ഞ രണ്ടു വർഷവും അരവയർ ഇറുക്കിക്കെട്ടി പ്രാരാബ്ദങ്ങൾക്കിടയിൽപ്പോലും തങ്ങളാൽ ചെയ്യാവുന്ന സഹായത്തിനുമപ്പുറം പിറന്ന നാടിനും സഹോദരങ്ങൾക്കുമായി ചെയ്ത പ്രവാസികളുടെ വിയർപ്പിന്റെ അക്കങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളുടെ കിലുക്കമുണ്ട്. കാരുണ്യത്തെ മുതലെടുത്ത് കീശ വീർപ്പിച്ചവരിൽ പുരോഗമനായകപട്ടം നേടിയ സംവിധായകൻ മുതൽ ഊച്ചാളി വാസു വരെയുണ്ട്. കാത്തിരിക്കുന്നുണ്ടവർ വീണ്ടും വിളവെടുപ്പിനായി. അന്യന്റെ വിയർപ്പിനെ ,കാരുണ്യത്തെ ഒക്കെ വിറ്റ് സ്വന്തം കീശ വീർപ്പിക്കുന്നവരോളം നിന്ദ്യർ ഈ ഭൂമിയിൽ വേറെയില്ല. അവരോളം നികൃഷ്ടർ മറ്റാരുമില്ല.
പ്രളയദുരിതമെന്നും ആദ്യം കൈയെത്തി പിടിക്കുന്നത് ദാരിദ്ര്യത്തിലുഴറുന്നവരെയാണ്. ഒന്നുകിൽ ഉരുൾപ്പൊട്ടലായി മലയടിവാരങ്ങളിൽ രാവന്തിയോളം പണിയെടുത്ത് ലയങ്ങളിൽ വസിക്കുന്നവരെയും അല്ലെങ്കിൽ ആർത്തിരമ്പുന്ന മഴവെള്ളപ്പാച്ചിലായി തോട്ടിറമ്പുകളിൽ ടാർപ്പോളിൻ വലിച്ചുകെട്ടി കൂരയാക്കി ജീവിക്കുന്നവരെയുമാണ്. അരികുവല്‍കരിക്കപ്പെട്ട ആ ജീവിതങ്ങളെയോർത്ത് ആകുലപ്പെടാൻ ആർക്കുണ്ട് നേരം? ഭരണമേലാളന്മാർ ഡച്ച് സാങ്കേതികവിദ്യ പഠിക്കാനും അത് ഇവിടെ പരീക്ഷിക്കാനുമെന്നോണം കുടുംബസമേതം നെതർലാന്റിലേയ്ക്ക് പോകും; വരും! യജമാനഭക്തി മൂത്തവർ നാടിനു വേണ്ടി തങ്ങൾ താങ്ങായി നില്‍ക്കുന്നുവെന്ന് ബക്കറ്റിനെ കാട്ടി പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ കോരന് മാത്രം കഞ്ഞി എന്നും കുമ്പിളിൽ തന്നെ. വന്ന് വന്ന് കോരനും ബാക്കിയാവുന്നു! കുമ്പിളും ബാക്കിയാവുന്നു! കഞ്ഞി കാണാപ്പാടകലെയും
യാഥാർത്ഥ്യങ്ങൾ കൺ മുന്നിൽ നിരന്നിങ്ങനെ കിടക്കുമ്പോഴും അത് ചോദ്യം ചെയ്യുന്നവരെ , പിഴവുകളെ അക്കമിട്ടു നിരത്തുന്നവരെ ഒക്കെ നിശബ്ദരാക്കാൻ ആ പഴയ ആയുധം തന്നെ അടിമതൊമ്മികൾ പുറത്തെടുത്തു കഴിഞ്ഞു. ഇവിടെ ഭരണമേലാളന്മാർക്ക് പ്രളയവും മഹാമാരിയുമൊക്കെ പണം അടിച്ചു മാറ്റാനുള്ള വമ്പൻ ബംബർ ലോട്ടറിയാണ്. ഉത്തരേന്ത്യയിൽ കൊറോണ പടർന്നു പ്പിടിച്ചപ്പോൾ , ഗംഗാനദിയിൽ കൂടി ഒഴുകിയ ശവങ്ങളുടെ കണക്കെടുപ്പ് ആവേശപൂർവ്വം നടത്തിയ ഊളകളൊക്കെ ഇപ്പൊ മാനവികാവാദികളാണ്.
ഓക്സിജന്റെ അഭാവത്തിനു കാരണം മോദിയെന്നാർത്തിരമ്പി പ്രതികരിച്ച ആവേശ കുമാരന്മാരും കുമാരികളും ഒക്കെ വർഷാവർഷം ഇവിടെ നടക്കുന്ന ആവർത്തനപ്രളയത്തിനു കാരണം പാളിപ്പോയ ഡിസാസ്റ്റർ മാനേജ്മെന്റാണെന്നു പോലും സമ്മതിക്കാൻ ഒരുക്കമല്ല. അത്രമേൽ പട്ടേലരുടെ സെന്റുകുപ്പികൾ അവരുടെ സിരാബോധത്തെയും ചിന്താധാരയെയും ബാധിച്ചുകഴിഞ്ഞു. യഥാർത്ഥ നികൃഷ്ടജീവികളെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു മനുഷ്യരേ!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍