ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി; അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! അത്തരത്തിലൊന്നായിരുന്നു ഇന്നലെ കണ്ട ഈ ചിത്രം . ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി - ശ്രീദേവി. അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്. ജന്മം നല്കിയവർ കടത്തിണ്ണയിൽ ഉപേക്ഷിച്ച് ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞിനെ മകളായി ഏറ്റെടുത്ത എൺപതുവയസ്സുള്ള നാടോടിയായ തങ്കമ്മ എന്ന തങ്ക മനസ്സുള്ള അമ്മയിൽ നിന്നു തുടങ്ങിയ കരുതൽ പിന്നീട് അവൾക്ക് മുലയൂട്ടിയ വേട്ടക്കാരിയെന്ന തങ്കമ്മയുടെ മകളിലൂടെ തുടർന്നു. നാടോടികൾക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളിൽ വാർത്തയായപ്പോൾ അവളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ മമ്മൂട്ടി ഫാൻസ് അസോസിയേഷനെത്തി.
അവർ ജോസ് മാവേലി എന്ന നന്മയുള്ള മനുഷ്യന്റെ നേതൃത്വത്തിൽ പിറവിയെടുത്ത ആലുവ ജനസേവ ശിശുഭവനിൽ അവളെ എത്തിച്ചു. ഒരുപാട് സെലിബ്രിറ്റികളുടെ കാരുണ്യ സ്പർശം കൊണ്ട് നിലനിന്നിരുന്ന സാമൂഹ്യസംഘടനയായ ജനസേവ ശിശുഭവനിൽ രാഷ്ട്രം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി സുരേഷ് ഗോപി എന്ന നടൻ എത്തി. ഏത് കുഞ്ഞുങ്ങളെ കണ്ടാലും ഓമനിക്കുന്ന, താലോലിക്കുന്ന ആ മനുഷ്യൻ ശ്രീദേവി എന്ന കുരുന്നിനെ പ്രത്യേകം ശ്രദ്ധിച്ചു. അതിനൊരു കാരണവുമുണ്ടായിരുന്നു. തെരുവിൽ വൃദ്ധയായ നാടോടി ഏറ്റെടുത്ത പെൺകുഞ്ഞിന്റെ കഥ നേരത്തെ അറിഞ്ഞിരുന്ന അദ്ദേഹം അവർക്കായി വീട് വച്ച് നല്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സംഭവം ഓർമ്മയിലുണ്ടായിരുന്ന അദ്ദേഹം ജനസേവ ശിശു ഭവനിലെ ശ്രീദേവി എന്ന അഞ്ച് വയസ്സുള്ള അരുമക്കുഞ്ഞിനെ അളവറ്റ വാത്സല്യത്തോടെ ചേർത്തുപ്പിടിച്ചു ഉമ്മ നല്കി കൊഞ്ചിച്ചു. അത് അന്ന് വാർത്തയായത് അദ്ദേഹമൊരു സൂപ്പർ സ്റ്റാർ ആയതിനാലാവാം.
എന്തായാലും കാലം കടന്നു. ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന കൊച്ചു ശ്രീദേവി വലുതായി വിവാഹവും കഴിഞ്ഞു. നാടോടിസ്ത്രീയുടെ തണലിൽ നിന്ന് ജനസേവ ശിശുഭവനിലേയ്ക്കും പിന്നീട് ജീവിതത്തിലേയ്ക്കും കടന്ന അവൾക്ക് പിന്നീട് തുണയായത് കാവശ്ശേരി മുല്ലക്കൽ തെലുങ്കൻ പാളയത്തെ സതീഷ് . ഒരു വിധം നല്ല രീതിയിൽ ജീവിച്ചിരുന്ന അവർക്ക് വില്ലനായതുകൊറോണയും ലോക്ക് ഡൗണും ഒക്കെ തന്നെയാണ്. സതീഷ് നടത്തിയിരുന്ന ഫാൻസി സ്റ്റോറിലെ തന്നെ ഒറ്റമുറി കടയിൽ ശിവാനിയെന്ന മകൾക്കൊപ്പം കഴിഞ്ഞ ശ്രീദേവി ജീവിത പ്രാരാബ്ദങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോൾ സുരേഷ് ഗോപിയെ കാണണമെന്ന് പ്രാദേശിക ബിജെപി നേതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അറിഞ്ഞ മാത്രയിൽ പഴയ അഞ്ചു വയസ്സുകാരിയെ കാണാൻ ഓടിയെത്തി എംപി യായ അദ്ദേഹം. ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള അതേ സ്നേഹവാത്സല്യത്തോടെ തന്നെ പൊട്ടിക്കരഞ്ഞുപോയ ആ പെൺകുട്ടിയെ ചേർത്തണച്ച അദ്ദേഹം ഇനിയെന്നും ഒരച്ഛന്റെ കരുതലോടെ കൂടെയുണ്ടാവുമെന്ന വാക്കും നല്കി. ഇതായിരുന്നു യഥാർത്ഥ സംഭവം.
കഥ അവിടെ തീരേണ്ടതാണ്. എന്നാൽ കഴിഞ്ഞില്ല. SG എന്ന മനുഷ്യനെ രാഷ്ട്രീയം നോക്കി മാത്രം വിലയിരുത്തുന്ന ടീമുകൾ ഈ സംഭവത്തെയും വിവാദമാക്കി. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും കേവലം റേറ്റിങ്ങിനും ലൈക്കിനും വേണ്ടി കഥ വളച്ചൊടിച്ച് വേറൊന്നാക്കി. ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ രക്ഷിച്ചെടുത്ത കഥ മെനഞ്ഞവർ യഥാർത്ഥത്തിൽ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. SG എന്ന വലിയ മനസ്സിനുടമ അങ്ങനെ ഒരു കുഞ്ഞിനെ രക്ഷിച്ചെടുത്തുവെങ്കിൽ ഇന്ന് ആ കുഞ്ഞ് പ്രാരാബ്ദത്തുരുത്തിൽ അലയില്ലായെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം ഇല്ലാത്തവന്മാർ മെനഞ്ഞെടുത്ത ഈ കഥ യഥാർത്ഥത്തിൽ അദ്ദേഹത്തെ വിമർശിക്കാൻ കച്ച കെട്ടിയ ഊളകൾക്ക് മുന്നിൽ അദ്ദേഹത്തെ ഇട്ടു കൊടുക്കുകയാണ് ചെയ്തത്.
രാഷ്ട്രീയം എന്ന കേവലം അളവുകോൽ വച്ച് അളന്നെടുക്കാനുള്ള മനുഷ്യനല്ല അദ്ദേഹം എന്ന് ആവേശടീമുകളും വിമർശകരും ആദ്യം മനസ്സിലാക്കുക . അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എംപിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ. അത് ഈശ്വരൻ ചിലർക്കായി മാത്രം നല്കിയ വരപ്രസാദമാണ്. ആ വരപ്രസാദം അദ്ദേഹത്തിനില്ലായിരുന്നുവെങ്കിൽ ഇന്ന് ഏത് മലയാളം താര രാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. രതീഷ് എന്ന മനുഷ്യൻ കുടുംബത്തിനായി തീരാബാധ്യത മാത്രം ബാക്കിവച്ച് യാത്രയായപ്പോൾ പറക്ക മുറ്റാത്ത നാല് കുഞ്ഞുങ്ങൾക്കും രോഗിയായ ഭാര്യയ്ക്കും താങ്ങായി നിന്ന് ജീവിതത്തിന്റെ വസന്തം തിരികെ നല്കാൻ രാഷ്ട്രീയക്കാരനല്ലാത്ത വെറും സിനിമാ നടനായ SG മാത്രമേ ഉണ്ടായുള്ളൂ.
പിന്നീട് അമ്മ മരിച്ചിട്ടും ആ നാല് കുഞ്ഞുങ്ങൾ അനാഥത്വത്തിന്റെ നോവ് അറിയാതിരുന്നതും SG എന്ന വൃക്ഷത്തിന്റെ തണൽ ആവോളമുണ്ടായിട്ടാണ്. HIV ബാധിതരായി സ്കൂളിൽ പോലും കയറാനാവാതെ കരഞ്ഞ അനന്തുവിനെയും അക്ഷരയെയും ചേർത്തുപ്പിടിച്ചപ്പോഴും എൻഡോസൽഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങൾക്ക് കൈതാങ്ങായി നിന്നപ്പോഴും അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല. അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ. ആ മനുഷ്യ സ്നേഹിയെ രാഷ്ട്രീയം കൊണ്ട് മാത്രം അളന്നു തൂക്കുന്ന മനുഷ്യർക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം പോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല. കേവലം ഒരു സല്യൂട്ട് വിവാദത്തിന്മേൽ ചാടിക്കയറി അദ്ദേഹത്തെ കല്ലെറിയാൻ മുന്നിൽ നില്ക്കുന്ന വള്ളിക്കുന്നൻ സുഡാപ്പിയും പെരടി ഇടത്തോട്ട് തിരിഞ്ഞ പേരടിയുമൊക്കെ നൂറ് ജന്മം ജനിച്ചാലും അദ്ദേഹത്തിന്റെ കാല് കഴുകാനുള്ള യോഗ്യതയുണ്ടാവില്ല.Just remember that!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്