Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വന്നുപോയ ശേഷം രണ്ടു വാക്സിനും എടുത്തവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ അമാനുഷിക പ്രതിരോധം; വകഭേദങ്ങളെ പോലും ഓടിച്ചുവിടും

കോവിഡ് വന്നുപോയ ശേഷം രണ്ടു വാക്സിനും എടുത്തവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ അമാനുഷിക പ്രതിരോധം; വകഭേദങ്ങളെ പോലും ഓടിച്ചുവിടും

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിനെ പ്രതിരോധിക്കുന്നതിൽ വാക്സിനുകൾ പൂർണ്ണമായും കാര്യക്ഷമമല്ലെങ്കിലും, രോഗം മൂർച്ഛിക്കാതിരിക്കാൻ വാക്സിനുകൾ ഏറെ സഹായിക്കുന്നു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. എന്നാൽ, കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങൾ ഫൈസറിന്റെയോ മോഡേണയുടെ വാക്സിന്റെ രണ്ടു ഡോസുകൾ എടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് അഭൂതപൂർവ്വമായ പ്രതിരോധശേഷി കൈവരിക്കാൻ ആകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഇത്തരത്തിൽ കോവിഡ് ഭേദമായതിനു ശേഷം വാക്സിൻ എടുക്കുന്നവരിൽ അമാനുഷികമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകർ പറയുന്നത്. ഇവരുടെ ശരീരത്തിൽ സാധാരണയിൽ അധികം ആന്റിബോഡികൾ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തിൽ നടന്ന ഒന്നിലധികം പഠനങ്ങൾ സ്ഥിരീകരിക്കുന്ന കാര്യമാണിത്.

ഇതിൽ ഒരു പഠനത്തിൽ വ്യക്തമായത്, ഇത്തരത്തിലുള്ളവർക്ക് നിലവിൽ ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ ലിസ്റ്റിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങളേയും, മനുഷ്യരിൽ കണാത്ത കൊറോണ വൈറസുകളേയും അതുപോലെ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള വകഭേദങ്ങളേയും ചെറുക്കുവാനുള്ള കഴിവുണ്ടാകും എന്നാണ്. കൊറോണയ്ക്കും മറ്റു വൈറസുകൾക്കും എതിരെയുള്ള പ്രതിരോധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾക്കായി ഇത്തരക്കാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ.

ഫൈസറും മൊഡേണയുമാണ് നിലവിൽ ഏറ്റവുമധികം കാര്യക്ഷമമായ വാക്സിനുകൾ. ഇവ മനുഷ്യശരീരത്തിലെ സ്വാഭാവിക പ്രതിരോധ ശേഷിയിൽ കൊറോണ വൈറസിൽ നിന്നുള്ള ഒരു ജനിതകഘടകം - എം ആർ എൻ എ- നൽകുന്നു. ഇതാണ് പ്രതിരോധ സംവിധാനത്തെ, കൊറോണ വൈറസിനെ തിരിച്ചറിയാൻ പഠിപ്പിക്കുന്നത്. കോവിഡ് വന്ന് ഭേദമായവരുടെ പ്രതിരോധ സംവിധാനം കൊറോണയെ എളുപ്പത്തിൽ തിരിച്ചറിയും. ഒരിക്കൽ രോഗം വന്നതിനാൽ ആണിത്.

തന്നെ, പ്രതിരോധ സംവിധാനം മുൻ അനുഭവത്തിൽ നിന്നുംലഭിച്ച പരിചയത്തിനൊപ്പം വാക്സിനിലെ എം ആർ എൻ എ യുടെ സഹായം കൂടിയാകുമ്പോൾ പ്രതിരോധ സംവിധാനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. ഇതോടെ ഈ വ്യക്തികൾക്ക് അമാനുഷികമായ രോഗപ്രതിരോധശേഷി കൈവരും എന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ളവർ ഭാവിയിലും കോവിഡിനെതിരെ നല്ല രീതിയിൽ പ്രതിരോധം കാഴ്‌ച്ചവയ്ക്കുമെന്ന് റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ തിയോഡാർ ഹാറ്റ്സിയൊനാവ് പറയുന്നു.

ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് മറ്റൊരു വൈറോളജിസ്റ്റായ ഷെയ്ൻ ക്രോട്ടിവിശദീകരിക്കുന്നുണ്ട്. രോഗബാധയിലൂടെ കൈവരിക്കുന്ന സ്വാഭാവിക പ്രതിരാധം വാക്സിൻ നൽകുന്ന പ്രതിരോധത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇത് ഭാവിയിലെ വൈറസ് ബാധയ്ക്കെതിരെ പ്രതിരോധം ഉയർത്തും. ഇത് ബി കോശങ്ങളും ടി കോശങ്ങളും ഉൾപ്പെട്ടതാണ്. ഇവ, വൈറസ് എങ്ങനെയിരിക്കുമെന്ന് ഓർമ്മവയ്ക്കുന്നു. അങ്ങനെ പുതിയ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ തടയുന്നു.

രോഗം ഭേദമായതിനുശേഷം ആറ്-ഏഴ് മാസങ്ങൾ വരെ ഈ സ്വാഭവിക പ്രതിരോധശേഷി നിലനിൽക്കും. അല്പം ദുർബലമാകുമെങ്കിലും പല സന്ദർഭങ്ങളിലും ഇത് ഒരു വർഷം വരെ നീണ്ടുനിന്നേക്കാം. ഇത്തരത്തിൽ സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കുന്നവർക്ക് വാക്സിൻ കൂടി ലഭിക്കുമ്പോൾ വൈറസിനെ ഓർക്കുവാനുള്ള പ്രതിരോധ സംവിധാനത്തിന്റെ ശേഷി ഒന്നുകൂടി വർദ്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP