Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗ വ്യാപനത്തിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷ നഷ്ടമായി; വാക്സിൻ എടുത്താലും രോഗം വരാനുള്ള സാധ്യത 75 ശതമാനം; ബൂസ്റ്റർ വാക്സിനിലൂടെ ഡെൽറ്റ വകഭേദത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്ക

രോഗ വ്യാപനത്തിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷ നഷ്ടമായി; വാക്സിൻ എടുത്താലും രോഗം വരാനുള്ള സാധ്യത 75 ശതമാനം; ബൂസ്റ്റർ വാക്സിനിലൂടെ ഡെൽറ്റ വകഭേദത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ(സി ഡി സി) നിന്നുള്ള കണക്കുകൾ കാണിക്കുന്നത് രോഗവ്യാപനം തടയുന്നതിലും അതുപോലെ ആശുപത്രികളിൽ ചികിത്സതേടി കോവിഡ് രോഗികൾ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിലും വാക്സിന്റെ പ്രഭാവം കുറഞ്ഞുവരുന്നു എന്നാണ്. വാക്സിൻ ലഭ്യമായി തുടങ്ങിയ ആദ്യകാലങ്ങളിൽ, അതായത് 2020 അവസാനത്തിൽ, രോഗം ഗുരുതരമാകാതെ നോക്കാൻ വാക്സിനുകൾക്ക് 95 ശതമാനം വരെ കാര്യക്ഷമത ഉണ്ടായിരുന്നു. നിലവിൽ അത് 75 ശതമാനം മാത്രമാണെന്നാണ് സി ഡി സി പറയുന്നത്.

75 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇപ്പോൾ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗമായി മാറിയിരിക്കുന്നത്. രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ അഭയം തേടുന്നതിൽ നിന്നും സംരക്ഷിക്കുവാനുള്ള വാക്സിന്റെ ക്ഷമത ഈ പ്രായക്കാരിൽ 90 ശതമാനത്തിൽ നിന്നും 80 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് ജൂൺ -ജൂലായ് മാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കാലക്രമേണ വാക്സിൻ നൽകുന്ന പ്രതിരോധ ശേഷി ദുർബലപ്പെടുന്നതാണോ അതോ ഡെൽറ്റ വകഭേദത്തിന് വാക്സിന് പ്രതിരോധിക്കുവാനുള്ള ശക്തി ലഭിച്ചു തുടങ്ങിയതാണോ ഇതിന് കാരണം എന്നത് വ്യക്തമല്ല.

ഡെൽറ്റാ വകഭേദത്തേയും ഭാവിയിൽ എത്താനിടയുള്ള മറ്റ് വകഭേദങ്ങളേയും തുരത്താനുള്ള ബൂസ്റ്റർ ഡോസ് നൽകുന്നത് ആരംഭിക്കുവാൻ അമേരിക്ക തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. സെപ്റ്റംബർ 20 മുതൽ ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഈ നിർദ്ദേശത്തിന് സി ഡി സിയുടെയും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെയും അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുവാനും ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുവാനുമായി സി ഡി സിയുടെ ഉപദേശക സമിതിയോഗം തിങ്കളാഴ്‌ച്ച ചേർന്നിരുന്നു.

അതിനിടയിൽ, അമേരിക്കയിൽ ഏറ്റവും പ്രചാരത്തിലുള്ള ഫൈസർ വാക്സിന് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ 42 ശതമാനം മാത്രമാണ് കാര്യക്ഷമതയുള്ളതെന്ന് മായോ ക്ലിനിക്കിൽ നടന്ന ഒരു പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മൊഡേണ വാക്സിന് ഇക്കാര്യത്തിൽ 76 ശതമാനം കാര്യക്ഷമതയുണ്ട്. വിതരണം ആരംഭിച്ച സമയത്ത് ഇരു വാക്സിനുകളും ഈ വകഭേദത്തിന്റെതിരെ90 ശതമാനത്തിലധികം കാര്യക്ഷമത പ്രദർശിപ്പിച്ചിരുന്നു.

വൈറസിനെ തടയുന്നതിൽ പുറകോട്ടാണെങ്കിലും, രോഗം ഗുരുതരമാകാതെ നോക്കാൻ ഇപ്പോഴും രണ്ടു വാക്സിനുകളും 75 ശതമാനം വരെ കാര്യക്ഷമത പ്രദർശിപ്പിക്കുന്നു എന്നാണ് മയോ ക്ലിനിക്കിലെ വിദഗ്ദർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP