Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെൽറ്റ വകഭേദത്തിന് വാക്സിനേഷൻ ഒരു പ്രശ്നമേയല്ല; വാക്സിൻ എടുക്കാത്തവർക്ക് പകരുന്നതു പോലെ തന്നെ രണ്ടു വാക്സിൻ എടുത്തവർക്കും പകരും; വാക്സിനേഷൻ ഒരു പരാജയമാണെന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട് ശരിയോ?

ഡെൽറ്റ വകഭേദത്തിന് വാക്സിനേഷൻ ഒരു പ്രശ്നമേയല്ല; വാക്സിൻ എടുക്കാത്തവർക്ക് പകരുന്നതു പോലെ തന്നെ രണ്ടു വാക്സിൻ എടുത്തവർക്കും പകരും; വാക്സിനേഷൻ ഒരു പരാജയമാണെന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട് ശരിയോ?

മറുനാടൻ മലയാളി ബ്യൂറോ

വാക്സ്നേയും നിഷ്പ്രഭമാക്കി കോവിഡ് ജൈത്രയാത്ര തുടരുമോ ? അങ്ങനെ സംഭവിക്കും എന്നാണ് പുതിയൊരു പഠന റിപ്പോർട്ട് പറയുന്നത്. പക്ഷേ ശാസ്ത്ര ലോകം ഇതിനെ വകവയ്ക്കുന്നുമില്ല.

വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവരിൽ പോലും വാക്സിനെടുക്കാത്തവർക്ക് സമാനമായ രീതിയിൽ കോവിഡ് ബാധയുണ്ടാകാമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സ്ഥിരീകരിക്കുന്നത്. വാക്സിൻ എടുക്കാത്തവർക്ക് സമാനമായ രീതിയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നും, രോഗം പടർത്തുമെന്നും അവർ പറയുന്നു.

വൈറസ് വ്യാപനത്തെ ചെറുക്കുന്നതിൽ വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ, സമൂഹ പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യുണിറ്റി അപ്രാപ്യമാണെന്നും അവർ വിലയിരുത്തുന്നു. വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും, ബാധിച്ചാൽ വാക്സിൻ എടുക്കാത്തവരിൽ ഉണ്ടാകുന്ന അത്ര അളവിൽ തന്നെ വൈറസുകൾ ഇവരിലും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരുന്ന ശരത്ക്കാലത്ത് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തൽ.

അതേസമയം, കോവിഡ് മൂലമുള്ള മരണം തടയുന്നതിനും, ആശുപത്രികളിൽ ചികിത്സതേടി പോകേണ്ടുന്ന സാഹചര്യം ഒഴിവാക്കുവാനും വാക്സിൻ സഹായിക്കുമെന്നും ഇവർ പറയുന്നു. 7 ലക്ഷത്തോളം ബ്ര്വിട്ടീഷുകാരുടെ ഡാറ്റ ശേഖരിച്ച് നടത്തിയ ഈ പഠനം ലോകത്തിലെ തന്നെ വാക്സ്ന്റെ ഫലസിദ്ധിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പഠനമാണ്. ഫൈസറിന്റെ രണ്ടു ഡോസുകൾ എടുത്താൽ കോവിഡ് വരാതിരിക്കാനുള്ള സാധ്യത 82 ശതമാനമാണെന്നും അതേസമയം അസ്ട്രാസെനെകയുടെ വാക്സിനാണെങ്കിൽ ഇത് 67 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഈ മാസം ആദ്യം സമാനമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിലും വാക്സിൻ എടുക്കാത്തവരിലും സമാനമായ വൈറൽ ലോഡ് ഉണ്ടാകും എന്നായിരുന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഫൈസറിന്റെ ആരംഭഘട്ടത്തിൽ വൈറസിന്റെ പ്രതിരോധിക്കുവാനുള്ള കഴിവ് കൂടുതലാണെങ്കിലും ഇത് അതിവേഗം കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം കഴിയുമ്പോഴേക്കും രണ്ടു വാക്സിനുകളും പ്രതിരോധത്തിന്റെ കാര്യത്തിൽ തുല്യ നിലയിലെത്തും.

അതുപോലെ പ്രായമായവരേക്കാൾ ചെറുപ്പക്കാരിലായിരിക്കും വാക്സിൻ നല്ലരീതിയിൽ പ്രവർത്തിക്കുക എന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുപോലെ ഒരിക്കൽ കോവിഡ് വന്ന് ഭേദമായവർ പിന്നീട് വാക്സിൻ എടുക്കുമ്പോഴും പ്രതിരോധ ശക്തി വർദ്ധിക്കും, വാക്സിന്റെ കാര്യക്ഷമത കൂടും. കുറഞ്ഞ അളവിൽ വൈറസ് ബാധിക്കുന്നവർ സാധാരണയായി ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല.

മാത്രമല്ല, അവർ രോഗം പടർത്തുകയുമില്ല.എന്നാൽ വാക്സിൻ എടുത്തവരിലും എടുക്കാത്തവരിലും സമാനമായ അളവിലാണ് വൈറസ് ബാധിക്കുന്നത് എന്ന് കണ്ടെത്തുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് വാക്സിന്റെ അസ്തിത്വം തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP