Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്സിൻ എടുത്ത് ഒരാഴ്‌ച്ചക്കുള്ളിൽ കൈകളിൽ ചുവന്ന പരുക്കൾ; കോവിഡ് ആം എന്ന് പേരു നൽകിയ ഈ പാർശ്വഫലം ആരോഗ്യത്തെ ബാധിക്കുകയില്ലെന്ന് ഡോക്ടർമാർ; ഏതാനും ദിവസങ്ങൾക്കകം ഇത് ചികിത്സിച്ച് മാറ്റാനാവും; മോഡേണയുടെ വാക്സിനിൽ മാത്രം കാണുന്ന പാർശ്വഫലത്തെ കുറിച്ച് അറിയാം

വാക്സിൻ എടുത്ത് ഒരാഴ്‌ച്ചക്കുള്ളിൽ കൈകളിൽ ചുവന്ന പരുക്കൾ; കോവിഡ് ആം എന്ന് പേരു നൽകിയ ഈ പാർശ്വഫലം ആരോഗ്യത്തെ ബാധിക്കുകയില്ലെന്ന് ഡോക്ടർമാർ; ഏതാനും ദിവസങ്ങൾക്കകം ഇത് ചികിത്സിച്ച് മാറ്റാനാവും; മോഡേണയുടെ വാക്സിനിൽ മാത്രം കാണുന്ന പാർശ്വഫലത്തെ കുറിച്ച് അറിയാം

മറുനാടൻ മലയാളി ബ്യൂറോ

മോഡേണയുടെ വാക്സിൻ എടുത്തവരിൽ ചിലരിലാണ് കൈകളിൽ ചുവന്ന പരുക്കൾ പ്രത്യക്ഷപ്പെട്ടത്. വാക്സിൻ സ്വീകരിച്ചതിന് ഒരാഴ്‌ച്ചയ്ക്കും 10 ദിവസത്തിനും ഇടയിലാണ് ഇത് കാണപ്പെട്ടത്. കോവിഡ് ആം (കോവിഡ് കരം) എന്ന് പേരിട്ടിരിക്കുന്ന ഈ പാർശ്വഫലം കൈകളിൽ ചൊറിച്ചിലുണ്ടാക്കുകയും ത്വക്കിൽ വീക്കം വരുത്തുകയും ചെയ്യും. ചിലസമയത്ത് ചെറിയ മുഴകളോ അല്ലെങ്കിൽ കൂട്ടമായി പരുക്കളോ കാണപ്പെട്ടേക്കാം.

എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് ഡോക്ടർ പറയുന്നത്. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വാക്സിനോട് പ്രതികരിക്കുന്നതാണിത്. ഇത് തികച്ചും സാധാരണമായ ഒരു കാര്യം മാത്രമാണെന്നാണ് മസച്ചുസറ്റ്സിലെ ഡോ. എസ്തർ ഫ്രീമാൻ പറഞ്ഞത്. ഏതാനും ദിവസങ്ങൾ കൈയിൽ ചുവന്നു തടിച്ച പാടുണ്ടാകുക എന്നത് അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല. എന്നാൽ അതിനെ ഭയക്കുകയോ, രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാതിരിക്കാനുള്ള കാരണമായി എടുക്കാതിരിക്കുകയോ ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്.

ഡിലേയ്ഡ് ക്യുട്ടേനിയസ് ഹൈപ്പർസെൻസിറ്റിവിറ്റി എന്ന വിഭാഗത്തിലാണ് ഇതിനെ ത്വക്ക്രോഗ വിദഗ്ദരും അലർജി സ്പെഷലിസ്റ്റുകളും പെടുത്തിയിരിക്കുന്നത്. ക്യുട്ടേനിയസ് എന്നു പറഞ്ഞാൽ ചർമ്മത്തെ സംബന്ധിക്കുന്നത് എന്നാണർത്ഥം. ഹൈപ്പർസെൻസിറ്റിവിറ്റി എന്നാൽ ആവശ്യമില്ലാത്ത പ്രതികരണം എന്നർത്ഥം. വാക്സിൻ നൽകി ദിവസങ്ങൾ കഴിഞ്ഞെത്തുന്നതിനാലാണ് ഡിലേയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്. സാധാരണയായി വാക്സിൻ നൽകിയ കൈയിലായിരിക്കും ഇത് വരിക. ഇത് ചിലപ്പോൾ സ്പർശിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതുമാകാം. ടെറ്റനസ്. ചിക്കൻപോക്സ് തുടങ്ങിയ വാക്സിൻ എടുക്കുന്നവരിലും ചിലപ്പോൾ ഇത് ദൃശ്യമാകാറുണ്ട്.

എന്നാൽ കോവിഡ് വാക്സിൻ എടുക്കുന്നവരിൽ മോഡേണയുടെ വാക്സിൻ എടുക്കുന്നവരിൽ മാത്രമേ ഇത് ദൃശ്യമാകുന്നുള്ളു. ഫൈസറിന്റെ വാക്സിനിൽ ഈ പാർശ്വഫലം കാണുന്നില്ല. മോഡേണയുടെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലും ഇത് ശ്രദ്ധയിൽ പെട്ടിരുന്നു. എന്നിരുന്നാലും ഇതിന്റെ പേരിൽ മോഡേണയുടെ വാക്സിനെ തള്ളിപ്പറയേണ്ടതില്ല എന്നാണ് ഫ്രീമാൻ പറയുന്നത്. ഇതുവരെ ഇത്തരത്തിലുള്ള 14 കേസുകൾ മാത്രമാണ് ലോകമാകമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അതിനേക്കാൾ ഏറെ പേർക്ക് ഇത് വന്നിരിക്കാം എന്നും അവർ പറയുന്നു.

ആന്റിഹിസ്റ്റാമിനോ ടൈൽനോളോ ഉപയോഗിച്ച് ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ഇത്തരത്തിൽ തണുർത്ത് വരുന്ന ഭാഗങ്ങളിൽ ഐസ് കഷണങ്ങൾ വയ്ക്കുന്നതും ഏറെ ഉപകാരം ചെയ്യും. ഏതായാലും ഇതിന്റെ പേരിൽ വാക്സിൻ വേണ്ടെന്ന് വയ്ക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP