Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒറ്റ ഡോസിൽ കാര്യം സാധിക്കുന്ന വാക്സിനൊരുങ്ങുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്സിൻ പരീക്ഷണം അടുത്തയാഴ്ച; നാലാമത്തെ വാക്സിനും ലോകം മുഴുവൻ ഓർഡർ

ഒറ്റ ഡോസിൽ കാര്യം സാധിക്കുന്ന വാക്സിനൊരുങ്ങുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്സിൻ പരീക്ഷണം അടുത്തയാഴ്ച; നാലാമത്തെ വാക്സിനും ലോകം മുഴുവൻ ഓർഡർ

മറുനാടൻ മലയാളി ബ്യൂറോ

റ്റഡോസ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണെന്ന് നിർമ്മാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ അറിയിക്കുന്നു. ഇതിന്റെ ഫലം അടുത്ത ആഴ്‌ച്ച പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ അതേ സാങ്കേതികവിദ്യയാണ് ഇതിന്റെ നിർമ്മാണത്തിന് ജോൺസൺ ആൻഡ് ജോൺസണും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതുകൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും എളുപ്പമായിരിക്കും. അതേസമയം ഒരൊറ്റ ഡോസ് മാത്രം എടുത്താലും കോവിഡിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാം.

അമേരിക്കൻ ഫാർമസ്യുട്ടിക്കൾ ഭീമന്റെ ബെൽജിയത്തിലെ സ്ഥാപനമായ ജാൻസീൻ ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇതിന് അടിയന്തരമായി അനുമതി നൽകി വിപണിയിലിറക്കണമെന്നാണ് സർക്കാർ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ ആവശ്യപ്പെടുന്നത്. ഇപ്പോൾ തന്നെ ബ്രിട്ടൻ ഈ വാക്സിന്റെ 30 മില്ല്യൺ ഡോസുകൾക്ക് ഓർഡർ നൽകിക്കഴിഞ്ഞു. മറ്റൊരു 22 മില്ല്യൺ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയേക്കും. ഇതിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, ബ്രിട്ടനിലെത്തുന്ന മൂന്നാമത്തെ വാക്സിൻ ആയിരിക്കും ഇത്. ഇതുകൂടി ലഭ്യമായാൽ വാക്സിൻ പദ്ധതിക്ക് ഇനിയും വേഗത വർദ്ധിപ്പിക്കാനാവും.

നിലവിൽ ഫൈസറിന്റെയും അസ്ട്ര സെനെകയുടെയും വക്സിനുകളാണ് ബ്രിട്ടനിൽ ലഭ്യമായിട്ടുള്ളത്. മറ്റൊരു വാക്സിൻ അമേരിക്കൻ കമ്പനിയായ മൊഡേണയുടെതാണ്. ഇതിനും ബ്രിട്ടനിൽ അംഗീകാരം ഉണ്ടെങ്കിലും മാർച്ച് പകുതിയോടെ മാത്രമേ ഇത് ബ്രിട്ടനിൽ ലഭ്യമാവുകയുള്ളു. ഇതിനുള്ള ഓർഡർ നൽകുന്നതിൽ വന്ന കാലതാമസമാണ് കാരണം. അപകടകാരിയല്ലാത്ത അഡെണൊവൈറസിനെ മനുഷ്യശരീരത്തിൽ പ്രവേശിപ്പിച്ചാണ് ജാൻസ്സെൻ വാക്സിനിൽ മനുഷ്യശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. ഓക്സ്ഫോർഡ് വാകിനിലും അഡേണോ വൈറസിനെതന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും, അതിന്റെ രണ്ട് ഡോസ് നൽകിയാൽ മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളു.

അതേസമയം ജോൺസൺ ആൻഡ് ജോൺസന്റെ സഹോദരസ്ഥാപനമായ ജാൻസ്സെൻ നിർമ്മിക്കുന്ന വാക്സിൻ ഒരൊറ്റ ഡോസിൽ ഫലപ്രാപ്തി ഉണ്ടാക്കുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം. നടക്കുവാൻ പോകുന്ന പരീക്ഷണങ്ങളിൽ ഒരൊറ്റ ഡോസുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ഇതിന് കഴിയും എന്ന് തെളിഞ്ഞാൽ, ഒരൊറ്റ ഡോസിൽ ഫലപ്രാപ്തി തരുന്ന ഏക വാക്സിനായിരിക്കും ഇത്. ഇത്തരമൊരു വാക്സിൻ ലോകത്തിലെ തന്നെ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിക്കും.

ഇതിന്റെ പരീക്ഷണങ്ങളിലൂടെയും മറ്റും കടന്നുപോവുകയാണ് ഇപ്പോൾ ഗവേഷകർ. വരുന്ന ആഴ്‌ച്ചകളിൽ, വിവരങ്ങൾ എല്ലാം ക്രോഡീകരിച്ച് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ റെഗുലേറ്റിങ് ഏജൻസികൾക്ക് മുന്നിൽ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കും. അടുത്തയാഴ്‌ച്ച ആദ്യം തന്നെ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോസഫ് വോക്ക് പറഞ്ഞത്. അവസാനവട്ട പരീക്ഷണത്തിന്റെ ഭാഗമായി 45,000 പേരുടെ വിവരങ്ങൾ കൂലങ്കുഷമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ എന്നും അദ്ദേഹം പറഞ്ഞു.

എട്ട് രാജ്യങ്ങളിലായി 45,000 പേർക്കാണ് ഇത് പരീക്ഷണാർത്ഥം നൽകിയിട്ടുള്ളത്. ഇതിൽ, ജനിതകമാറ്റം വന്ന അതിതീവ്ര ഇനങ്ങൾ കാണപ്പെട്ട ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടും. ഇതുകാരണം, പുതിയ ഇനങ്ങളിൽ വാക്സിൻ ഉണ്ടാക്കുന്ന പ്രഭാവവും പഠിക്കാൻ ആകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP