Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓക്സ്ഫോർഡ് വാക്സിൻ അന്തിമ ഘട്ടത്തിലേക്ക്; അടുത്തമാസം അഞ്ച് സെന്ററുകളിലായി വിതരണം തുടങ്ങും; 80 കഴിഞ്ഞവർക്കുംആരോഗ്യ പ്രവർത്തകർക്കും ആദ്യം; ഈ വർഷം തീരും മുൻപ് ബ്രിട്ടനിൽ സകലരും വാക്സിനേഷന് വിധേയരാകും

ഓക്സ്ഫോർഡ് വാക്സിൻ അന്തിമ ഘട്ടത്തിലേക്ക്; അടുത്തമാസം അഞ്ച് സെന്ററുകളിലായി വിതരണം തുടങ്ങും; 80 കഴിഞ്ഞവർക്കുംആരോഗ്യ പ്രവർത്തകർക്കും ആദ്യം; ഈ വർഷം തീരും മുൻപ് ബ്രിട്ടനിൽ സകലരും വാക്സിനേഷന് വിധേയരാകും

മറുനാടൻ മലയാളി ബ്യൂറോ

രോഗവ്യാപനത്തിന്റെ ഇരുണ്ടനാളുകളിൽ പ്രത്യാശയുടെ ഒരു ചെറുവെട്ടമായി ആ വാർത്ത എത്തുകയാണ്, കോവിഡിനെതിരായുള്ള പ്രതിരോധമരുന്ന് ഉടൻ ലഭ്യമാകുന്നു എന്ന വാർത്ത.അടുത്ത മാസം ആദ്യത്തോടെ വാക്സിൻ തയ്യാറാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ക്രിസ്ത്മസ്സിനു മുൻപായി, അഞ്ച് സെന്ററുകൾ തുറന്ന് പരമാവധിപേരെ വാക്സിനേഷന് വിധേയരാക്കുമെന്നും അറിയുന്നു. മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ ഒരു രേഖയിൽ പറയുന്നത് ഈ അഞ്ച് സെന്ററുകളിലായി നൂറുകണക്കിന് എൻ എച്ച് എസ് ജീവനക്കാരെ നിയമിച്ച് ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ നൽകുമെന്നാണ്.

ലീഡ്സ്, ഹൾ, ലണ്ടൻ എന്നിവിടങ്ങളിലായായിരിക്കും ഈ അഞ്ച് സെന്ററുകൾ പ്രവർത്തിക്കുക. കോവിഡുമായി ബന്ധപ്പെട്ട് അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെട്ടവർക്കായിരിക്കും മുൻഗണന നൽകുക. ട്രെയിനീ നഴ്സുമാരും പാരാമെഡിക്സുമായിരിക്കും ഈ സെന്ററുകൾ നടത്തിക്കൊണ്ടുപോകുന്നത്. ഈ അഞ്ചു സെന്ററുകൾക്ക് പുറമേ ജിപി, ഫാർമസിസ്റ്റ് തുടങ്ങിയവരുടെ സഹായവും ഈ വ്യാപകമായ പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ തേടും. സമൂഹത്തിലെ പരമാവധി ആളുകളിൽ ഈ വാക്സിനേഷൻ എത്തിക്കുക എന്ന ഉദ്ദേശത്തിൽ ഇതിനായി പ്രവർത്തിക്കുന്ന മൊബൈൽ യൂണിറ്റുകളും ഉണ്ടായിരിക്കും.

വാക്സിനേഷന്റെ അന്തിമഫലം അടുത്ത മാസം ആദ്യത്തോടെ പുറത്തുവരും എന്നാണ് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത്. അതിനു മുൻപായി മറ്റു കാര്യങ്ങളുടെ ആസൂത്രണം നടക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സൈനികരേയും വാക്സിൻ വിതരണത്തിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. മുൻഗണനാ ക്രമം അനുസരിച്ച് എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്ന് പറയുമ്പോഴും ഈ മുൻഗണന എന്താണെന്ന് സർക്കാർവ്യക്തമാക്കിയിട്ടില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, കോവിഡ് വാക്സിനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടക്കുന്നത്. ക്രിസ്ത്മസിനു മുൻപായി ഈ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. പൂർണ്ണമായും ഫലവത്താണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്ന വാക്സിന്റെ 100 മില്ല്യൺ ഡോസുകളാണ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ രണ്ടു തവണയായാണ് ഈ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കേണ്ടത്.

ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച്, കെയർഹോം അന്തേവാസികൾ, ജീവനക്കാർ, 80 വയസ്സു കഴിഞ്ഞവർ, എൻ എച്ച് എസ് ജീവനക്കാർ എന്നിവർക്കായിരിക്കും ആദ്യം വാക്സിൻ നൽകുക. പിന്നീട് 65 വയസ്സുകളിഞ്ഞവർ, 50 വയസ്സിനു മുകളിലുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കുവാൻ കെയർ ഹോം മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP