Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം

പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം

മറുനാടൻ ഡെസ്‌ക്‌

ണമുണ്ടെങ്കിൽ സന്തോഷമുണ്ട് എന്നത് കാലങ്ങളായി ആളുകൾ പറയുന്ന കാര്യമാണ്. ചില വേദനിക്കുന്ന കോടീശ്വരന്മാർ മറിച്ച് അഭിപ്രായം പറയുമെങ്കിലും ലോകത്തിന്റെ സന്തോഷ മാപിനി എന്നു പറയുന്നത് പണം തന്നെയാണെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. പണവും വരുമാനവും കൂടുന്നതിന് അനുസരിച്ചു ആളുകളുടെ സന്തോഷവം വർദ്ധിക്കുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എത്രമാത്രം പണക്കാരനാണ് എന്നത് പ്രശ്‌നമല്ലെന്നുമാണ് പഠനം.

പണം ചെലവിടുന്ന കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സന്തോഷത്തിനായി പണം ചെലവിടുന്നവരുടെ എണ്ണം ഇപ്പോഴും ഉയർന്നു തന്നയൊണ്. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. മാത്യു കില്ലിങ്‌സ് വെർത്ത് നടത്തിയ പഠനത്തിലാണ് സമ്പാദ്യവും സന്തോഷവും തമ്മിൽ പരസ്പ്പര പൂരകമായി ബന്ധപ്പെട്ടിരിക്കുന്നതായി പറയുന്നത്. ഡോ. കില്ലിങ്‌സ് വെർത്ത് 33,391 അമേരിക്കൻ ജീവനക്കാരെ ആധാരമാക്കിയാണ് പഠനം നടത്തിയത്.

കുടുംബ വരുമാനം കൂടുമ്പോൾ സന്തോഷവും സുഖവും ഉണ്ടാകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സന്തോഷത്തിനായി ഒരു വർഷം ചെലവിടുന്ന തുക 75,000 ഡോളറാണെന്നും ഗവേഷണത്തിൽ അദ്ദേഹം പറയുന്നു. പണം കൂടുന്നതിന് അനുസരിച്ചു സന്തോഷം നേടാനുള്ള കാര്യങ്ങളിൽ ആളുകൾ കൂടുതലായി മുഴുകുന്നുവെന്നുമാണ് പഠന റിപ്പോർട്ട്.

അതേസമയം 43,000 മുതൽ 54,000 ഡോളർ വരെ തുക ചെലവിടുന്നവരാണ് കൂടുതൽ സന്തോഷവാന്മാരെന്ന പഠനം പ്യൂർഡ്യൂ യൂണിവേഴ്‌സിറ്റി നടത്തിയിരുന്നു. ഈ റിപ്പോർട്ട് തള്ളുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP