Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് അഞ്ച് മാസം വരെ നീണ്ടുനിൽക്കാം; രോഗം ബാധിച്ച് 57 മാസത്തോളവും ഉയർന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികൾ രോഗികളിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഗവേഷകർ

കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് അഞ്ച് മാസം വരെ നീണ്ടുനിൽക്കാം; രോഗം ബാധിച്ച് 57 മാസത്തോളവും ഉയർന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികൾ രോഗികളിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഗവേഷകർ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് രോഗം ബാധിച്ച് 57 മാസങ്ങളോളവും ഉയർന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികൾ രോഗികളിൽ ഉത്പാദിപ്പിക്കപ്പെടുന്നുണഅടെന്നും അരിസോണ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലിൽ പറയുന്നു. കോവിഡ് ബാധിച്ച 6000ൽ പരം ആളുകളിൽനിന്നു ശേഖരിച്ച ആന്റിബോഡികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

അരിസോണ സർവകലാശാലയിലെ പ്രഫസർ ജാൻകോ നികോലിച്‌സുഗിച്ചുമായി ചേർന്ന് ഇന്ത്യൻ വംശജനായ അസോഷ്യേറ്റ് പ്രഫസർ ദീപ്ത ഭട്ടാചാര്യയാണ് ഗവേഷണം നടത്തിയത്. വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റിബോഡികൾ 14 ദിവസം വരെ രക്തപരിശോധനയിൽനിന്നു കണ്ടെത്താം.

പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണശേഷി എന്നത് ദീർഘനാൾ ജീവനോടെയിരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ്. ഇവയാണ് ഉയർന്ന ഗുണനിലവാരമുള്ള ആന്റിബോഡികൾ സൃഷ്ടിക്കുന്നത്. ഈ ആന്റിബോഡികൾ കുറേക്കാലംകൂടി ശരീരത്തിന് പ്രതിരോധശേഷി നൽകാറുണ്ട്.

ആദ്യഘട്ടത്തിലെ ചെറുകാലയളവിൽ ജീവിക്കുന്ന പ്ലാസ്മ സെല്ലുകളിലെ പഠനമായിരിക്കാം പ്രതിരോധശേഷി ദീർഘനാൾ ഉണ്ടാവില്ലെന്ന നിഗമനത്തിലെത്തിച്ചതെന്നു കരുതുന്നതായി ഭട്ടാചാര്യ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP