Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒ ഗ്രൂപ്പിൽ പെട്ട രക്തമുള്ളവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കോവിഡ് വന്നാൽ ഒരു ചുക്കും സംഭവിക്കില്ല; ഏറ്റവും സൂക്ഷിക്കേണ്ടത് എ, എബി ഗ്രൂപ്പുകാർ; 5 ലക്ഷം കോവിഡ് രോഗികളിൽ നടത്തിയ പഠനം ആശ്വാസം നൽകുന്നത് ഒ ഗ്രൂപ്പുകാർക്ക്

ഒ ഗ്രൂപ്പിൽ പെട്ട രക്തമുള്ളവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കോവിഡ് വന്നാൽ ഒരു ചുക്കും സംഭവിക്കില്ല; ഏറ്റവും സൂക്ഷിക്കേണ്ടത് എ, എബി ഗ്രൂപ്പുകാർ; 5 ലക്ഷം കോവിഡ് രോഗികളിൽ നടത്തിയ പഠനം ആശ്വാസം നൽകുന്നത് ഒ ഗ്രൂപ്പുകാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് ഇനിയും ശാസ്ത്രലോകത്തിന് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തേയും രോഗകാരിയേയും കൂടുതൽ അറിയുവാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നതേയുള്ളു.

ഏകദേശം 4,73,000 കോവിഡ് രോഗികളുടെ വിവരങ്ങൾ പഠനവിഷയമാക്കിയ ഒരുകൂട്ടം ഡാനിഷ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് ഓ ഗ്രൂപ്പ് രക്തമുള്ളവരിൽ കൊറോണയുടെ ആഘാതം വളരെ കുറവായിരിക്കും എന്നാണ്. അതുപോലെ, അവയവങ്ങൾക്ക് ഭംഗം സംഭവിക്കുക, മരണം സംഭവിക്കുക തുടങ്ങിയ സങ്കീർണ്ണതകളും ഇവരിൽ കുറവായിരിക്കും.

കോവിഡ് രോഗികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ ഓ ഗ്രൂപ്പിൽ പെട്ടവർ വളരെ കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ, ബി, എബി ഗ്രൂപ്പുകളിൽ പെട്ടവർ കൂടുതലായിരുന്നു. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളിൽ 45 ശതമാനത്തോളംവരുന്ന എ, എബി ഗ്രൂപ്പ് രക്തമുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത വളരെയധികമാണെന്നും മറ്റൊരു പഠനത്തിൽ കണ്ടെത്തി. അതുപോലെ, ഓ, ബി ഗ്രൂപ്പുകളിൽ പെട്ടവരേക്കാൾ, വെന്റിലേഷൻ, ഇന്റൻസീവ് കെയർ എന്നിവ ഇവർക്കായിരിക്കും കൂടുതൽ ആവശ്യമായി വരിക എന്നും തെളിഞ്ഞു.

രക്ത ഗ്രൂപ്പും കോവിഡ് ബാധയുമായുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിൽ ഇതൊരു നാഴികക്കല്ലാണ്. ഇതിൽ ആദ്യ പഠനം നടന്ന ഒഡെൻസി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഓ ഗ്രൂപ്പുള്ള 1,96,252 രോഗികളുടെയും എ, ബി, എബി ഗ്രൂപ്പുകളുള്ള 2,77,402 രോഗികളുടെയുംവിവരങ്ങളാണ് പഠനവിഷയമാക്കിയത്. ഇതിൽ, കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ 38 ശതമാനമായിരുന്നു ഓ ഗ്രൂപ്പിൽ പെട്ടവർ. അതേസമയം മറ്റ് ഗ്രൂപ്പുകളിൽ പെട്ടവർ 62 ശതമാനവും. ഇതിൽ ഭൂരിഭാഗവും എ ഗ്രൂപ്പിൽ പെട്ടവരായിരുന്നു, ഏറ്റവും കുറവ് ബി ഗ്രൂപ്പിൽ പെട്ടവരും.

രോഗവ്യാപന നിരക്ക് കണക്കാക്കിയപ്പോൾ ഓ ഗ്രൂപ്പിൽ പെട്ടവർക്ക് 1.4 ശതമാനം ആയിരുന്നെങ്കിൽ മറ്റു ഗ്രൂപ്പുകാർക്ക് അത് 1.6 ശതമാനമായിരുന്നു. ഇതിൽ നിന്നുമാണ് ഓ ഗ്രൂപ്പ് രക്തമുള്ളവർ കോവിഡിന് കീഴടങ്ങാൻ സാധ്യത കുറവാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഗുരുതരമായ ലക്ഷണങ്ങൾ കാണിച്ച 95 രോഗികളിൽ വാൻകൂവറിലെ ഒരു ആശുപത്രിയിൽ നടത്തിയ പഠനത്തിൽ എ, എബി എന്നീ ഗ്രൂപ്പുകളിൽ പെട്ടവർക്കാണ് അപകട സാധ്യത കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഓ, ബി ഗ്രൂപ്പുകാർക്ക് അപകട സാധ്യത തുലോം കുറവാണ്.

ഇതിൽ, ഓ, ബി ഗ്രൂപ്പുള്ളവരിൽ 61 ശതമാനം പേർക്ക് മെക്കാനിക്കൽ വെന്റിലേഷൻ ആവശ്യമായി വന്നപ്പോൾ എ, എബി ഗ്രൂപ്പുകാരിൽ 84 ശതമാനത്തിനാണ് ഇത് ആവശ്യമായി വന്നത്. മത്രമല്ല, എ , എബി ഗ്രൂപ്പുകളിൽ പെട്ടവർക്ക്, കോവിഡ് ബാധമൂലം അവയവങ്ങളുടെ പ്രവർത്തനം തകരാറിൽ ആകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെ ഈ ഗ്രൂപ്പുകളിൽ പെട്ടവരുടെ ചികിത്സാ കാലാവധിയും താരതമ്യേന കൂടുതലായിരുന്നു.

കൊറോണവ്യാപനം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ ഉണ്ടായിരുന്ന സമയത്ത് ചൈനയിൽ നടന്ന ഒരു പഠനത്തിൽ 2,000 രോഗികളിൽ ചൈനയിലെ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. ഇതിൽ മരിച്ച 206 പേരിൽ 85 പേർ എ ഗ്രൂപ്പ് രക്തം ഉള്ളവരായിരുന്നു. അതായത് ഏകദേശം 42 ശതമാനം പേർ എ ഗ്രൂപ്പ് രക്തമുള്ളവരായിരുന്നു. ഇതിനെ തുടർന്ന്, ആരോഗ്യപ്രവർത്തകരോട്, രോഗിയുടെ രക്ത ഗ്രൂപ്പ് നിർണ്ണയിച്ച ശേഷം ചികിത്സ ആരംഭിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP