Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുരത്തിയോടിച്ചുവെന്ന കരുതിയ രോഗങ്ങൾ തെക്കൻ കേരളത്തിലും തലപൊക്കുന്നു; മലപ്പുറത്തിന് പിന്നാലെ തിരുവനന്തപുരത്തും ഡിഫ്ത്തീരിയ; 15 വയസിൽ താഴെ പ്രായമുള്ളവരെ ബാധിക്കുന്ന രോഗം ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ളത്; പ്രതിരോധ കുത്തിവയ്പ് ഊർജ്ജിതമാക്കുന്നു; ഡിപിടി വാക്സിൻ പൂർണമായും സുരക്ഷിതമെന്ന് ആരോഗ്യവകുപ്പ്; കപട ചികിൽസകരുടെ വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വില

തുരത്തിയോടിച്ചുവെന്ന കരുതിയ രോഗങ്ങൾ തെക്കൻ കേരളത്തിലും തലപൊക്കുന്നു; മലപ്പുറത്തിന് പിന്നാലെ തിരുവനന്തപുരത്തും ഡിഫ്ത്തീരിയ; 15 വയസിൽ താഴെ പ്രായമുള്ളവരെ ബാധിക്കുന്ന രോഗം ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ളത്; പ്രതിരോധ കുത്തിവയ്പ് ഊർജ്ജിതമാക്കുന്നു; ഡിപിടി വാക്സിൻ പൂർണമായും സുരക്ഷിതമെന്ന് ആരോഗ്യവകുപ്പ്; കപട ചികിൽസകരുടെ വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വില

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുത്തിവെപ്പുകളിലൂടെയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ഒരു കാലത്ത് നാം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയ അസുഖങ്ങൾ തിരിച്ചുവരുന്നു. മലപ്പുറം ജില്ലക്ക് പിന്നാലെ തിരുവനന്തപുരത്തും ഒരാൾക്ക് ഡിഫ്തീരിയ ബാധിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരളത്തിൽ മലപ്പുറം ജില്ലയിലാണ് ഡിഫ്തീരിയ മരണങ്ങൾ എറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഡിഫ്തീരിയ വാക്സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവുമധികം നടന്നതും മലപ്പുറത്താണ്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായുള്ള പ്രതിരോധ പ്രവർത്തനങ്ങളും മറ്റും മലപ്പുറത്ത് രോഗബാധ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ജേക്കബ് വടക്കൻചേരിയെയും മോഹനൻ വൈദ്യരെയും പോലുള്ള ചിലരും ചില ഹോമിയോ ഡോക്ട്ര്മാരും നടത്തിയ വ്യാജ പ്രചാരണത്താൽ മലപ്പുറം ജില്ലയിൽ വാക്സിനേഷൻ നിരക്ക് കുറച്ചുകാലം മുന്ബ് കുത്തനെ കുറഞ്ഞിരുന്നു. പിന്നീട് ആരോഗൽവകുപ്പ് നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്ക് ഒടുവിലാണ് വാക്സിനേഷൻ നിരക്ക് കൂട്ടാൻ കഴിഞ്ഞത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയത് ജേക്കബ് വടക്കൻചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസിൽ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. മലപ്പുറത്ത് 2016ൽ മാത്രം 216 പേർ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പത്ത് വർഷത്തിനിടെ 341 പേർക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോൾ പതിനൊന്ന് പേരാണ് മരിച്ചത്. മലപ്പുറം പാപ്പിനിപ്പാറ യത്തീംഖാനയിലെ അന്തേവാസികളാണ് കഴിഞ്ഞ ആഴ്ച ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിൽസ തേടിയത്. ജാമിഅ ഹികമിയ്യ ഓർഫനേജ് ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരും. ഡിഫ്തീരിയയെ പ്രതിരോധിക്കാൻ അഞ്ച് വയസിനകം നൽകേണ്ട ഡിപിറ്റി കുത്തിവയ്‌പ്പുകൾ കുട്ടികൾക്ക് ലഭിക്കാതിരുന്നതാണ് രോഗം ബാധിക്കാൻ കാരണമായതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഈ മാസം 16നാണ് പനിയും തൊണ്ടവേദനയും കാരണം രണ്ട് വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചെങ്കിലും അസുഖം കൂടിയതോടെ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

.രോഗം സ്ഥിരീകരിച്ചതോടെ അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ 250 കുട്ടികൾക്കും പ്രതിരോധ കുത്തിവയ്‌പ്പ് നൽകി. ഇതേ കാമ്പസിലെ മറ്റൊരു സ്ഥാപനത്തിൽ 500ഓളം വിദ്യാർത്ഥികളുമുണ്ട്. ഡിഫ്തീരിയ വായുവിലൂടെ പകരാമെന്നതും ഇവരിൽ പലരും നേരത്തെ പൂർണ്ണ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലെന്നതും ആശങ്ക വർദ്ധിപ്പിച്ചിരുന്നു.

2016ൽ മലപ്പുറത്ത് ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യവകുപ്പ് തീവ്രപ്രതിരോധ കുത്തിവയ്‌പ്പ് കാമ്പയിൻ നടത്തിയിരുന്നു. കടുത്ത എതിർപ്പ് നേരിട്ടെങ്കിലും ബോധവത്കരണത്തെ തുടർന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. രണ്ട് വയസ് വരെയുള്ള കുട്ടികളിലെ കുത്തിവയ്‌പ്പ് തോത് 67 ശതമാനമായിരുന്നത് 92 ശതമാനമാണിപ്പോൾ. അതേസമയം മുതിർന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നതിലെ രക്ഷിതാക്കളുടെ വിമുഖത രോഗസാദ്ധ്യത കുറയ്ക്കുന്നതിൽ വെല്ലുവിളിയാണ്.

്‌രോഗത്തിനുള്ള ആന്റിടോക്സിൻ മരുന്നിന്റെ സ്റ്റോക്ക് തീർന്നുവെന്ന വാർത്തയും നേരത്തെ വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നം നിലനിൽക്കുന്നില്ല. പ്രതിരോധ കുത്തിവെപ്പിലൂടെ ഡിഫ്ത്തീരിയ രോഗം നിർമ്മാർജനം ചെയ്യപ്പെട്ടു എന്നു ആരോഗ്യ വകുപ്പ് നിഗമനത്തിലെത്തിയിരുന്നതിനാൽ രാജ്യത്ത് മരുന്നിന്റെ ഉത്പാദനം നിർത്തിയിരുന്നതാണ് ക്ഷാമത്തിന് ഇടയാക്കിയത്.

ഡിപിടി വാക്സിൻ പൂർണമായും സുരക്ഷിതം

ഡിടിപി വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഇത് ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യകുറക്കാൻ അമേരിക്ക ഉണ്ടാക്കിയ പന്ധതിയാണെന്നതൊക്കെ വെറും തട്ടിപ്പുകൾ മാത്രമാണെന്നും അധികൃതർ പറയുന്നു. ഡിഫ്ത്തീരിയ(തൊണ്ട മുള്ള്), പെർട്ടൂസീസ് (വില്ലൻ ചുമ), ടെറ്റനസ്( കുതിര സന്നി) എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്‌പ്പാണ് ഡിപിടി വാക്സിൻ . ട്രിപ്പിൾ വാക്സിൻ എന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ഡിപിറ്റി, ലോകാരോഗ്യ സംഘടന നിഷ്‌ക്കർഷിക്കുന്ന ഒരു പൊതുജനാരോഗ്യ നടപടിയാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 -24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്‌പ്പും തുടർന്ന് 5- 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ചെയ്യേണ്ടത്.ഡിപിറ്റി വാക്സിൻ അപൂർവങ്ങളിൽ അപുർവമമായി ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതാണ് കപട ചികിൽസകർ പ്രചരിപ്പിക്കുന്നത്. ഇതു ഒരുലക്ഷത്തിൽ ഒരാൾക്ക് ഒക്കെയെ ഉണ്ടാവൂ. അതും മാരകവുമല്ല. വില്ലൻ ചുമയുടെ വാക്സിനിലെ നിർജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം.ഇത് പെരുപ്പിച്ചാണ് കുപ്രചാരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP