Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുലാമാസ പൂജയ്ക്കുള്ള വെർച്വൽ ക്യു ബുക്കിങ് ആദ്യ ദിനം തന്നെ പൂർണം; നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം നടതുറക്കുന്നതിന് രണ്ടുമണിക്കൂർ മുൻപുമാത്രം; മണിക്കൂറിൽ 30 പേർക്ക് ദർശനം: സന്നിധാനത്തോ പമ്പയിലോ തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല

തുലാമാസ പൂജയ്ക്കുള്ള വെർച്വൽ ക്യു ബുക്കിങ് ആദ്യ ദിനം തന്നെ പൂർണം; നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം നടതുറക്കുന്നതിന് രണ്ടുമണിക്കൂർ മുൻപുമാത്രം; മണിക്കൂറിൽ 30 പേർക്ക് ദർശനം: സന്നിധാനത്തോ പമ്പയിലോ തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുലാമാസപൂജയ്ക്ക് ശബരിമലയിലേക്ക് ഭക്തർക്ക് എത്തുന്നതിനുള്ള വെർച്വൽ ക്യു ബുക്കിങ് ആദ്യ ദിനം തന്നെ പൂർണ്ണമായി. തുടങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ ബുക്കിങ് അവസാനിക്കുക ആയിരുന്നു. ദിവസം 250 പേർക്കാണ് പ്രവേശനം. നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം നടതുറക്കുന്നതിന് രണ്ടുമണിക്കൂർ മുൻപുമാത്രമായിരിക്കും.

മണിക്കൂറിൽ 30 പേർക്ക് എന്ന കണക്കിലാണ് ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.16 മുതൽ 21 വരെയാണ് പൂജകൾ. ദർശനത്തിനെത്തുമ്പോൾ കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 48 മണിക്കൂറിനുള്ളിൽ എടുത്തതാകണം. വെർച്വൽ ബുക്കിങ് നടത്തുമ്പോൾതന്നെ കോവിഡ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർദ്ദേശം പൊലീസ് ഇന്നലെ ഒഴിവാക്കി. എന്നാൽ ഞായറാഴ്ച ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ എല്ലാ ദിവസത്തേക്കുമുള്ളതു പൂർത്തിയായി. എല്ലാവരും കോവിഡ് സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.

സന്നിധാനത്ത് അന്നദാനം ഉണ്ടാവില്ല. സന്നിധാനത്തോ പമ്പയിലോ തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാൽ ഉടൻ മടങ്ങണം. തുലാം ഒന്ന് 17-നാണെങ്കിലും 16-നു വൈകീട്ടാണ് നട തുറക്കുന്നത്. അന്ന് തീർത്ഥാടകരെ സന്നിധാനത്തേക്കു വിടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ വെർച്വൽ ക്യൂ രജിസ്ട്രേഷൻ ബുക്കിങ് മണിക്കൂറുകൾക്കുള്ളിൽത്തന്നെ തീർന്നിരുന്നിരുന്നു. ദിവസം 250 പേർ എന്ന കണക്കിൽ അഞ്ചുദിവസത്തേക്ക് 1250 പേർക്കാണ് പ്രവേശനം. കോവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പു നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

17 മുതൽ 21 വരെയാണ് വെർച്വൽക്യൂ വഴി പ്രവേശനം. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റവും മലയിറക്കവും. ഒറ്റയ്‌ക്കോ പരമാവധി അഞ്ചുപേരുള്ള സംഘമായോ ശബരിമലയിലെത്താം. 17-നു രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 19 പേരാണ് യോഗ്യത നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP