Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല; ഭക്തർക്ക് പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം: ദർശനത്തിനെത്തുന്നവർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പു വരുത്തും

മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല; ഭക്തർക്ക് പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം: ദർശനത്തിനെത്തുന്നവർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പു വരുത്തും

സ്വന്തം ലേഖകൻ

കൊല്ലം: മണ്ഡലകാലത്തെ വരവേൽക്കാൻ ശബരിമല ഒരുങ്ങി തുടങ്ങി. നവംബർ 16ന് തുടങ്ങുന്ന മണ്ഡല കാല തീർത്ഥാടനത്തിൽ വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുക. ഭക്തർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിമാത്രം പ്രവേശനം നൽകാനാണ് ആലോചന. ഭക്തരുടെ പ്രവേശനം സംബന്ധിച്ച് 28-ന് ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടാകും.

ആരോഗ്യവകുപ്പും പൊലീസും ചേർന്നാണ് നിയന്ത്രണങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകുന്നത്. ശബരിമലയിൽ ദേവസ്വം ബോർഡ് ചെയ്തുതീർക്കേണ്ട മരാമത്ത് ജോലികൾ ചെയ്തുതുടങ്ങി. സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർക്കും താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. താമസസൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളായിട്ടില്ല.

സന്നിധാനത്തും പമ്പയിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എ.ഡി.ജി.പി. ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പൊലീസ് കോ-ഓർഡിനേറ്ററായി നിയോഗിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പൊലീസ് േകാ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. ഡി.ഐ.ജി.മാരായ പി.പ്രകാശ്, സഞ്ജയ്കുമാർ ഗുരുദിൻ എന്നിവരും ശബരിമലയിലെ നിയന്ത്രണങ്ങളുടെ ചുമതല വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP