Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖ മുഫ്തിമാരുമായുള്ള കാന്തപുരം മുസ്ലിയാരുടെ ഓൺലൈൻ സംഭാഷണത്തോടെ മർക്കസിന്റെ റംസാൻ നോമ്പുകാല ഓൺലൈൻ പരിപാടികൾ; സുബ്ഹ് നിസ്‌കാരശേഷം ഹദീസ് പഠനം, കർമശാസ്ത്ര പഠനം, ഖുർആൻ പാരായണശാസ്ത്രം എല്ലാം വീട്ടിലിരിക്കുന്നവർക്ക് മുമ്പിൽ തൽസമയം; പ്രാർത്ഥന മുതൽ സക്കാത്ത് വരെ എല്ലാം ഓൺലൈനിൽ; കോവിഡു കാലത്ത് റംസാൻ സജീവമാക്കാൻ അനന്ത സാധ്യതകൾ

പ്രമുഖ മുഫ്തിമാരുമായുള്ള കാന്തപുരം മുസ്ലിയാരുടെ ഓൺലൈൻ സംഭാഷണത്തോടെ മർക്കസിന്റെ റംസാൻ നോമ്പുകാല ഓൺലൈൻ പരിപാടികൾ; സുബ്ഹ് നിസ്‌കാരശേഷം ഹദീസ് പഠനം, കർമശാസ്ത്ര പഠനം, ഖുർആൻ പാരായണശാസ്ത്രം എല്ലാം വീട്ടിലിരിക്കുന്നവർക്ക് മുമ്പിൽ തൽസമയം; പ്രാർത്ഥന മുതൽ സക്കാത്ത് വരെ എല്ലാം ഓൺലൈനിൽ; കോവിഡു കാലത്ത് റംസാൻ സജീവമാക്കാൻ അനന്ത സാധ്യതകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ്കാലത്തെ റംസാൻ സജീവമാക്കാൻ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, സൂം ആപ്ലിക്കേഷൻ, വെബ്സൈറ്റും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥന മുതൽ സക്കാത്ത് വരെയുള്ള വിവിധ കാര്യങ്ങളിൽ ഓൺലൈൻ ഒരുക്കുന്നത് അനന്ത സാധ്യതകൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി വഖഫ് ബോർഡും മതനേതാക്കളും നടത്തിയ വീഡിയോ കോൺഫറൻസിലെ നിർദേശങ്ങൾക്കനുസരിച്ചാണ് ഓൺലൈൻ റംസാൻ രൂപപ്പെടുത്തിയിരിക്കുന്നത്.

വിവിധ മതസംഘടനകളും ആത്മീയസ്ഥാപനങ്ങളുമാണ് ഓൺലൈൻ സാധ്യതകൾ ചർത്തയാക്കുന്നത്. വിശ്വാസികൾക്ക് വീടുകളിലിരുന്ന് പ്രാർത്ഥനകളിലും മറ്റും പങ്കെടുക്കാം. പുലർച്ചെ അത്താഴത്തിന് എഴുന്നേറ്റാൽ സുബ്ഹി നമസ്‌കാരം മുതൽ ഓൺലൈനിലെ പ്രാർത്ഥനകളിലും ആത്മീയ-വൈജ്ഞാനിക പരിപാടികളിലും സജീവമാകാം. കോവിഡ്കാലത്തെ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച്, റംസാനിനെ ഓൺലൈനിലൂടെ പരമാവധി പ്രയോജനപ്പെടുത്താനാണ് കോഴിക്കോട്ടെ മർക്കസ് അടക്കമുള്ളവർ സജീവമാണ്.

ലോകത്തെ പ്രമുഖ മുഫ്തിമാരുമായുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓൺലൈൻ സംഭാഷണങ്ങളാണ് റംസാനിലെ പ്രധാന പരിപാടിയായി മർക്കസ് ഒരുക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫിയുടെ 'കോവിഡ്കാലത്തെ റംസാൻ' എന്ന ചോദ്യോത്തര സീരീസ് തുടങ്ങിയിട്ടുണ്ട്. ആരോഗ്യവിദഗ്ദ്ധർ, വിദ്യാഭ്യാസവിദഗ്ദ്ധർ, ചരിത്രകാരന്മാർ എന്നിവർക്കൊപ്പം, ലോകത്തെ വിവിധ രാഷ്ട്രങ്ങളിലുള്ള മർക്കസ് പൂർവ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയാണ് മർക്കസിന്റെ റംസാൻ ഓൺലൈൻ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ ആത്മീയ-വൈജ്ഞാനിക ഓൺലൈൻ പരിപാടികളുമായാണ് മലപ്പുറത്തെ മഅദിൻ അക്കാദമിയും ഓൺലൈൻ സാധ്യത പരമാവധി ഉപയോഗിക്കുന്നു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരിയുടെ വിവിധ സെഷനുകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ സുബ്ഹ് നിസ്‌കാരശേഷം ഹദീസ് പഠനം, കർമശാസ്ത്ര പഠനം, ഖുർആൻ പാരായണശാസ്ത്രം എന്നിവ നടക്കും. വനിതകൾക്കായുള്ള ഹോം സയൻസ് ക്ലാസ്, വീടുകൾ കേന്ദ്രീകരിച്ചുള്ള സ്‌നേഹകുടുംബം ക്ലാസ് തുടങ്ങിയവയും ഓൺലൈനിൽ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളിലെ കൂട്ടമായുള്ള പ്രാർത്ഥനയും ഇഫ്താർ സംഗമങ്ങളും ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിക്ക് മതനേതാക്കൾ ഉറപ്പുനൽകിയിരുന്നു. ഇതിന് ശേഷമാണ് ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ തീരുമാനിച്ചത്. റംസാനിലെ പ്രധാന ഘടകമായ സക്കാത്ത് വിതരണത്തിന്റെ കാര്യത്തിലും ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപവത്കരിച്ച്, സക്കാത്ത് വിതരണം കാര്യക്ഷമമാക്കാനാണ് ചില മതസംഘടനകൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP