Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 141ാം ജന്മദിന സന്ദേശയാത്രയ്ക്ക് തുടക്കം; പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീനഗറിൽ 13 മുതൽ 19 വരെ ആഘോഷങ്ങൾ; സന്ദേശയാത്ര 11ന് അടൂരിൽ സമാപിക്കും

പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 141ാം ജന്മദിന സന്ദേശയാത്രയ്ക്ക് തുടക്കം; പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീനഗറിൽ 13 മുതൽ 19 വരെ ആഘോഷങ്ങൾ; സന്ദേശയാത്ര 11ന് അടൂരിൽ സമാപിക്കും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ആത്മീയ നിർവൃതിയോടെ ഭക്തലക്ഷങ്ങൾ കൊണ്ടാടുന്ന പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 141ാം ജന്മദിന മഹോത്സവത്തിന് ആരംഭമായി. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്)നതൃത്വത്തിൽ നടക്കുന്ന സന്ദേശയാത്രയ്ക്ക് തുടക്കമായി.

തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിലുള്ള സഭാ ആസ്ഥാനത്ത് 13 മുതൽ 19 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പി.ആർ.ഡി.എസ്. യുവജനസംഘം കേന്ദ്രകമ്മറ്റി മധ്യതിരുവിതാംകൂറിൽ സംഘടിപ്പിച്ചിരിക്കുന്ന സന്ദേശയാത്ര കട്ടപ്പനയിൽ പി.ആർ.ഡി.എസ്. പ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലൂടെ നീങ്ങുന്ന സന്ദേശയാത്ര 11-ന് അടൂരിൽ സമാപിക്കും.

വിവിധ ഇടങ്ങളിലെ സന്ദേശ സമ്മേളനങ്ങളിൽ ആന്റോ ആന്റണി എംപി., എം, എൽ.എ. മാരായ ഇ.എസ്. ബിജിമോൾ, രാജു എബ്രഹാം, പ്രഫ. എം. ജയരാജ്, സി.എഫ്. തോമസ് എന്നിവർ മുഖ്യാതിഥികളായി പ്രഭാഷണങ്ങൾ നടത്തും. അടൂരിൽ നടക്കുന്ന സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എംഎ‍ൽഎ. ഉദ്ഘാടനം ചെയ്യും. യുവജനസംഘം പ്രസിഡന്റ് രഞ്ജിത്ത് പുത്തൻചിറ അധ്യക്ഷത വഹിക്കും. പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP