Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകളോട് കാട്ടില്ല ഇനി വിവേചനം: മാരാമൺ കൺവൻഷനിൽ സ്ത്രീകൾക്ക് സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി; സ്ത്രീകളെ വിലക്കിയിരുന്ന രാത്രികാല യോഗങ്ങൾ ഇനിയില്ല; ആർത്തവവുമായി ബന്ധപ്പെട്ടും വിവേചനമില്ലെന്ന് മാർത്തോമ സഭ

സ്ത്രീകളോട് കാട്ടില്ല ഇനി വിവേചനം: മാരാമൺ കൺവൻഷനിൽ സ്ത്രീകൾക്ക് സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി; സ്ത്രീകളെ വിലക്കിയിരുന്ന രാത്രികാല യോഗങ്ങൾ ഇനിയില്ല; ആർത്തവവുമായി ബന്ധപ്പെട്ടും വിവേചനമില്ലെന്ന് മാർത്തോമ സഭ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി. സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്ന രാത്രികാല യോഗങ്ങൾ ഇനിയില്ല. സ്ത്രീകൾക്ക് കൂടി പങ്കെടുക്കാവുന്ന വിധം യോഗങ്ങളുടെ സമയം പുനർക്രമീകരിച്ചു. നേരത്തേ 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇനി മുതൽ സായാഹ്ന യോഗങ്ങൾ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാർത്തോമ്മാ സഭ വ്യക്തമാക്കി. അതേസമയം 6.30 ന് അവസാനിക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്കും പങ്കെടുക്കാം.

യുവവേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റും. ഈ യോഗത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാം. രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തിൽ മാറ്റമില്ല. തങ്ങൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട വിവേചനമൊന്നുമില്ലെന്ന് ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പറഞ്ഞു. നൂറ് വർഷങ്ങൾക്കു മുമ്പുതന്നെ സ്ത്രീകൾക്ക് തുല്യാവകാശം നൽകിയിട്ടുണ്ട് മാർത്തോമ്മാ സഭ.

നേരത്തും കാലത്തും എല്ലാവർക്കും വീട്ടിലെത്തുന്നതിനുവേണ്ടിയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നും ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളിൽ ഒന്നാണ് മാരാമൺ കൺവെൻഷൻ. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മാരാമൺ കൺവെൻഷൻ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുക. ലക്ഷക്കണക്കിന് വിശ്വാസികളാണ് കൺവെൻഷനിൽ പങ്കെടുക്കാറുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP