Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്രതവിശുദ്ധിയുടെ ആദ്യ പത്ത് ദിനരാത്രങ്ങൾക്ക് വ്യാഴാഴ്ച പരിസമാപ്തി; ഇനിയുള്ള പത്ത് ദിവസങ്ങളിൽ വിശ്വാസികൾ പാപമോചന പ്രാർത്ഥനകളിൽ മുഴുകും

വ്രതവിശുദ്ധിയുടെ ആദ്യ പത്ത് ദിനരാത്രങ്ങൾക്ക് വ്യാഴാഴ്ച പരിസമാപ്തി; ഇനിയുള്ള പത്ത് ദിവസങ്ങളിൽ വിശ്വാസികൾ പാപമോചന പ്രാർത്ഥനകളിൽ മുഴുകും

സ്വന്തം ലേഖകൻ

മഞ്ചേരി: കാരുണ്യ വർഷം ചൊരിയുന്ന വ്രതവിശുദ്ധിയുടെ ആദ്യ പത്ത് ദിനരാത്രങ്ങൾക്ക് വ്യാഴാഴ്ച പരിസമാപ്തി. ഇനിയുള്ള രണ്ടാമത്തെ പത്തുദിവസങ്ങളിൽ വിശ്വാസികൾ പാപമോചന പ്രാർത്ഥനകളിൽ മുഴുകും. ബദർദിനമാണ് രണ്ടാമത്തെ പത്തിലെ പ്രധാന വിശേഷദിവസം. അധർമത്തിനെതിരേ പ്രവാചകന്റെ നേതൃത്വത്തിൽ റംസാൻ പതിനേഴിന് നടന്ന യുദ്ധമാണ് ബദർ യുദ്ധം. ഈ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനാസദസ്സുകളും അന്നദാനവും ഉണ്ടാകും.

'ലോക രക്ഷിതാവേ.. എന്റെ പാപങ്ങൾ മാപ്പാക്കണേ...' എന്നർഥംവരുന്ന വചനങ്ങളാകും സദാസമയവും അവരുടെ നാവിൻതുമ്പിൽ. റംസാൻ ആദ്യപത്ത് വിശ്വാസികൾക്ക് കാരുണ്യത്തിന്റെതും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെതും അവസാന പത്ത് നരകമോചനത്തിന്റേതുമാണ്.

കോവിഡിന്റെ രണ്ടാംവരവ് ശക്തമായതിനാൽ ഇത്തവണ ഇഫ്താർസംഗമങ്ങളും പ്രാർത്ഥനാസമ്മേളനങ്ങളും വലിയതോതിൽ ഉണ്ടാവില്ല. നിയന്ത്രണങ്ങൾ പാലിച്ചാകും ഇനിയുള്ള ദിവസങ്ങളിൽ പള്ളികളിൽ വിശ്വാസികളെത്തുക. രാത്രികാല കർഫ്യൂ നിലവിലുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വിവിധ മതസംഘടനകൾ ഇതിനകം മഹല്ല് ജമാഅത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ നടക്കുന്ന പ്രാർത്ഥനാസദസ്സുകൾ നേരത്തെയാക്കി പ്രത്യേക നിസ്‌കാരവും പ്രാർത്ഥനകളും പരമാവധി ചുരുക്കി രാത്രി ഒൻപതുമണിക്ക് മുൻപ് പള്ളിയിൽനിന്ന് പിരിഞ്ഞുപോകാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിക്കാനാണ് നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP