Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാക്കോബായ സഭാ സമരം; വിവിധ ദേവാലയങ്ങളിൽ ഞായറാഴ്ച നിൽപ്പ് സമരം നടത്തി

യാക്കോബായ സഭാ സമരം; വിവിധ ദേവാലയങ്ങളിൽ ഞായറാഴ്ച നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭ വിവിധ ദേവാലയങ്ങളിൽ ഞായറാഴ്ച നിൽപ്പ് സമരം നടത്തി. സഭ അവകാശ സംരക്ഷണത്തിനും നിയമനിർമ്മാണത്തിനും വേണ്ടി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിവരുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സഭയുടെ വിവിധ ദേവാലയങ്ങളിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നിൽപ്പുസമരം നടത്തിയത്.

തിരുവനന്തപുരത്ത് സെയ്ന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ നിൽപ്പുസഹനസമരം ജനറൽ കൺവീനറും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്തു. സർക്കാരിൽ പൂർണ പ്രതീക്ഷയുണ്ടെന്നും കാലാവധി അവസാനിക്കുംമുൻപ് സർക്കാർ നിയമനിർമ്മാണം നടത്തി സഭാ തർക്കം ശാശ്വതമായി പരിഹരിക്കുമെന്നു വിശ്വാസമുണ്ടെന്നും മെത്രാപൊലീത്ത പറഞ്ഞു.

സെയ്ന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. സഖറിയാ കളരിക്കാട്, ഡീക്കൻ ഡോ. പോൾ സാമുവൽ, ഡീക്കൻ ജിബിൻ പുന്നശ്ശേരിയിൽ, ഷെവലിയർ ഡോ. കോശി എം. ജോർജ്, കത്തീഡ്രൽ ട്രസ്റ്റി പി.സി. കുര്യൻ, സെക്രട്ടറി ബെന്നി വർഗീസ് തുടങ്ങിയവർ നിൽപ്പുസമരത്തിനു നേതൃത്വം നൽകി. അടുത്ത ഘട്ടമായി ബുധനാഴ്ച മുതൽ രാപകൽ സമരം ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP