Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ; അലഹബാദ് രൂപതാ ബിഷപ്പായ അദ്ദേഹം ആഗ്രയിലേക്ക് എത്തുന്നത് നിലവിലെ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതോടെ: റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗമായ ഡോ. റാഫി മഞ്ഞളിക്ക് ആശംസകളുമായി ആഗ്രയിലെ വിശ്വാസികൾ

ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ; അലഹബാദ് രൂപതാ ബിഷപ്പായ അദ്ദേഹം ആഗ്രയിലേക്ക് എത്തുന്നത് നിലവിലെ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതോടെ: റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗമായ ഡോ. റാഫി മഞ്ഞളിക്ക് ആശംസകളുമായി ആഗ്രയിലെ വിശ്വാസികൾ

സ്വന്തം ലേഖകൻ

തൃശൂർ: ആഗ്ര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ബിഷപ് ഡോ. റാഫി മഞ്ഞളിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. തൃശൂർ സ്വദേശിയായ അദ്ദേഹം ഉടൻ സ്ഥാനമേൽക്കും. നിലവിൽ ആഗ്രയിലെ ആർച്ച്ബിഷപ്പായ ഡോ. ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് ഡോ റാഫി മഞ്ഞളി ആഗ്രയിലേക്ക് നിയമിതനായത്. നിലവിൽ അലഹാബാദ് രൂപതയുടെ ബിഷപ്പാണ് അദ്ദേഹം.

തൃശൂർ വെണ്ടോർ ഇടവകാംഗമായ റാഫി മഞ്ഞളി മുൻപ് വാരണാസി രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ൽ അലഹബാദ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തു. റോമിലെ മതാന്തര സംവാദ കൗൺസിൽ അംഗവുമാണ്.

വേണ്ടോർ മഞ്ഞളി എം വി ചാക്കോയുടെയും കത്രീനയുടെയും മകനായി 1958 ഫെബ്രുവരി ഏഴിനു ജനിച്ച അദ്ദേഹം 1983ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. 2007ൽ ബെനഡിക്ട് 16-ാമൻ മാർപാപ്പ മെത്രാനായി വാഴിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP