Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കം; കോവിഡ് പശ്ചാത്തലത്തിൽ പതിനായിരം പേർക്ക് മാത്രം ഹജ്ജിന് അനുമതി; 70 ശതമാനവും ഇപ്പോൾ സൗദിയിലുള്ള വിദേശികൾ; വ്യാഴാഴ്ച അറഫ സംഗമം; ബലിപ്പെരുന്നാൾ വെള്ളിയാഴ്ച; ജംറകളിലെറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കിയ കവറുകളിലാക്കി നൽകും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കം; കോവിഡ് പശ്ചാത്തലത്തിൽ പതിനായിരം പേർക്ക് മാത്രം ഹജ്ജിന് അനുമതി; 70 ശതമാനവും ഇപ്പോൾ സൗദിയിലുള്ള വിദേശികൾ; വ്യാഴാഴ്ച അറഫ സംഗമം; ബലിപ്പെരുന്നാൾ വെള്ളിയാഴ്ച; ജംറകളിലെറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കിയ കവറുകളിലാക്കി നൽകും

മറുനാടൻ മലയാളി ബ്യൂറോ

വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കമാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സൗദിയിൽ നിന്നുള്ള 10000 പേർക്ക് മാത്രമായിരിക്കും ഇപ്രാവശ്യം ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനുള്ള അനുമതി നൽകുക. ഇപ്പോൾ സൗദിയിലുള്ള 160 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനവും. സൗദി ഹജ്ജ് മന്ത്രാലയം ഓൺലൈനിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.

നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഇവർക്ക് ഹജ്ജിന് മുമ്പ് 7 ദിവസത്തെ സമ്പർക്ക വിലക്കും ഹജ്ജിന് ശേഷം 14 ദിവസത്തെ സമ്പർക്ക വിലക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ കോവിഡ് പരിശോധനകൾ പൂർത്തിയാക്കി. ഇവർക്കായി മിന,അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ 9 മീറ്റർ അകലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിലൊന്നായ ജംറകളിൽ എറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കി പ്രത്യേക കവറുകളിലാക്കി തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകും.

ഇവർക്കാവശ്യമായ മരുന്നുകളും, സാനിറ്റൈസർ, മാസ്‌ക്, നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന വിരിപ്പുകൾ എല്ലാം തന്നെ മുൻകൂട്ടി നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫ സംഗമം. കോവിഡ് 19 പശ്ചാത്തലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് അറഫ സംഗമത്തിന് ഒരുക്കിയിട്ടുള്ളത്. വിശ്വാസികളുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്താണ് ഈ വർഷം തീർത്ഥാടകരെ തെരഞ്ഞെടുത്തിരിക്കുന്നത്. 65വയസ്സിനു മുകളിലുള്ളവരെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ഇത്തവണ ഹജ്ജിൽ നിന്നും വിലക്കിയിട്ടുണ്ട്.

ഹജ്ജിന്റെ പശ്ചാത്തലത്തിൽ നേരത്തെ മുതൽ മക്കയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ഹജ്ജ് തസ്രീഹ് അഥവാ ഹജ്ജിനുള്ള അനുമതി പത്രം ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അനുമതിയില്ലാതെ മക്കയിലേക്ക് വരുന്നവർക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുക. വിദേശികളെ പിടികൂടിയാൽ നാടുകടത്തുകയും ചെയ്യും. സൗദി അറേബ്യയുടെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് പുറമേ നിന്നുള്ളവരെ പങ്കെടുപ്പിക്കാതെ ഹജ്ജ് തീർത്ഥാടനം നടത്തുന്നത്.

25 ലക്ഷം വിശ്വാസികളാണ് കഴിഞ്ഞ വർഷം ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 18 ലക്ഷം പേരും വിദേശികളായിരുന്നു. ജൂലെ 31ന് വെള്ളിയാഴ്ചയാണ് ബലി പെരുന്നാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP