Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭഗവാൻ പരമശിവൻ നീലകണ്ഠനായി മാറിയ ഐതിഹ്യനിറവിൽ ഭക്തലക്ഷങ്ങൾ; വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന ഭക്തരെ വരവേൽക്കാൻ മഹാദേവക്ഷേത്രങ്ങൾ ഒരുങ്ങി; ആലുവാ മണപ്പുറം നിറദീപങ്ങളുടെ ചൈതന്യത്താൽ അനുഗ്രഹപ്രഭ ചോരിയുന്ന മഹാശിവരാത്രി ഇന്ന്

ഭഗവാൻ പരമശിവൻ നീലകണ്ഠനായി മാറിയ ഐതിഹ്യനിറവിൽ ഭക്തലക്ഷങ്ങൾ; വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന ഭക്തരെ വരവേൽക്കാൻ മഹാദേവക്ഷേത്രങ്ങൾ ഒരുങ്ങി; ആലുവാ മണപ്പുറം നിറദീപങ്ങളുടെ ചൈതന്യത്താൽ അനുഗ്രഹപ്രഭ ചോരിയുന്ന മഹാശിവരാത്രി ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ : സർവ്വ ജനങ്ങളുടേയും രക്ഷയ്ക്കായി കാളകൂടവിഷം വിഴുങ്ങി ഭഗവാൻ പരമശിവൻ നീലകണ്ഠനായി മാറിയ ഐതിഹ്യപെരുമയിൽ ഇന്ന് മഹാശിവരാത്രി. പിതൃബലിതർപ്പണം നടത്താൻ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തലക്ഷങ്ങൾക്കായി മഹാദേവക്ഷേത്രങ്ങൾ ഇന്ന് നിറദീപ പ്രഭയിൽ ഒരുങ്ങും. ലക്ഷങ്ങൾ ഒഴുകിയെത്തുന്ന ആലുവ മണപ്പുറം ഇന്ന് അലങ്കാര ദീപങ്ങളാൽ നിറയും. രാവിലെ 7നു ലക്ഷാർച്ചനയോടെയാണ് ശിവരാത്രി ചടങ്ങുകൾ ആരംഭിക്കുക.

അർധരാത്രി എഴുന്നള്ളിപ്പു കഴിഞ്ഞു പെരിയാറിൽ മുങ്ങിക്കുളിച്ച ശേഷമാണു പിതൃകർമങ്ങൾ ആരംഭിക്കുക. എന്നാൽ ശിവരാത്രി ദിവസത്തിന്റെ തുടക്കം മുതൽ ബലികർമങ്ങൾ നടത്തുന്നതിനു തടസ്സമില്ലാത്തതിനാൽ പകൽ സമയത്തും ഒട്ടേറെ ഭക്തർ എത്തിച്ചേരും. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ബുധനാഴ്ച കുംഭത്തിലെ അമാവാസിയായതിനാൽ അന്ന് ഉച്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു.

പുഴയോരത്തു ദേവസ്വം ബോർഡ് 178 ബലിപ്പുരകൾ സജ്ജമാക്കിയിട്ടുണ്ട്. പുരോഹിതരും പരികർമികളുമായി 350 പേരുണ്ടാകും. രാമലക്ഷ്മണന്മാർ ജടായുവിനെ സംസ്‌കരിച്ച് മരണാനന്തര കർമങ്ങൾ നടത്തിയെന്നു വിശ്വസിക്കുന്ന മണപ്പുറത്തു വില്വമംഗലം സ്വാമികളാണ് ശിവപ്രതിഷ്ഠ നടത്തിയത്. മണപ്പുറത്തിനക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP