Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറിയ പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക് ഡൗണിൽ ഇളവ്; മാസപ്പിറവി കാണുന്ന ദിവസം രാത്രി 9 വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം; പെരുന്നാൾ നമസ്‌കാരം വീടുകളിലാക്കാനുള്ള തീരുമാനം സമുദായ നേതാക്കൾ കൈക്കൊണ്ടത് സാമൂഹിക സുരക്ഷ മുൻനിർത്തിയെന്നും മുഖ്യമന്ത്രി

ചെറിയ പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക് ഡൗണിൽ ഇളവ്; മാസപ്പിറവി കാണുന്ന ദിവസം രാത്രി 9 വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം; പെരുന്നാൾ നമസ്‌കാരം വീടുകളിലാക്കാനുള്ള തീരുമാനം സമുദായ നേതാക്കൾ കൈക്കൊണ്ടത് സാമൂഹിക സുരക്ഷ മുൻനിർത്തിയെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പിറവി കാണുന്ന ദിവസം രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നും അദ്ദേഹം അറിയിച്ചു.
പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്‌കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തവണ ഇതു വീടുകളിലാണു നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽഫിത്തർ നൽകുന്നത്.

പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്നും (വെള്ളിയാഴ്ച), ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നാളെയും (ശനിയാഴ്ച) ഒൻപതുമണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാളാവുകയാണെങ്കിൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP