Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഈസ്റ്റർ ആഘോഷവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ; ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാർപ്പാപ്പ; ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് നടത്തി ദേവാലയങ്ങൾ

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഈസ്റ്റർ ആഘോഷവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ; ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാർപ്പാപ്പ; ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് നടത്തി ദേവാലയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

യേശുദേവന്റെ ഉയർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. കൊവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടന്നത്.

51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റർ വിശ്വാസികൾ ആഘോഷിക്കുന്നത്. കൊറോണ മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് മാർപ്പാപ്പ ഈസ്റ്റർ ദിന സന്ദേശം നൽകി. ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാർപ്പാപ്പ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങൾ വിശ്വാസികൾക്കായി ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ് ഏർപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഉയിർപ്പ് ്തിരുകർമ്മങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യ കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന ഉയിർപ്പ് തിരുകർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. അയൽക്കാരെ സഹായിക്കുന്നതായിരിക്കണം ഇത്തവണത്തെ ഈസ്റ്ററെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളില്ലാതെ ആയിരുന്നു ദേവാലയത്തിലെ ഉയിർപ്പ് തിരുകർമങ്ങൾ നടത്തിയത്.

തിരുവനന്തപുരം പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽനടന്ന ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷകൾക്ക് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. മുളന്തുരുത്തി എം.എസ്.ഒ.റ്റി. സെമിനാരിയിൽ നടന്ന യാക്കോബായ സുറിയാനി സഭയുടെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകി.

കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സഹകാർമികനായി. പരുമലപ്പള്ളിയിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതീയൻ കാതോലിക്കാ ബാവ കാർമികനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP