Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാതോലിക്കാ ബാവാ മെത്രാൻ സ്ഥാനമേറ്റിട്ട് ഇന്ന് 35 വർഷം; കോവിഡ് കാലത്ത് ആഘോഷങ്ങളൊഴിവാക്കി മലങ്കര ഓർത്തഡോക്‌സ് സഭ

കാതോലിക്കാ ബാവാ മെത്രാൻ സ്ഥാനമേറ്റിട്ട് ഇന്ന് 35 വർഷം; കോവിഡ് കാലത്ത് ആഘോഷങ്ങളൊഴിവാക്കി മലങ്കര ഓർത്തഡോക്‌സ് സഭ

സ്വന്തം ലേഖകൻ

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മെത്രാൻ സ്ഥാനമേറ്റിട്ട് ഇന്ന് 35 വർഷം. കോവിഡ് കാലമായതിനാൽ ഇതുസംബന്ധിച്ച് ആഘോഷ പരിപാടികളില്ല.

തിരുവല്ലയിൽ 1982ൽ കൂടിയ മലങ്കര അസോസിയേഷൻ മേൽപ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1985 മെയ്‌ 15ന് വാഴിക്കപ്പെട്ടു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006ൽ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു.പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു.

മേൽപട്ട ശുശ്രൂഷയിൽ മൂന്നര പതിറ്റാണ്ട് പിന്നിട്ടത് ദൈവ നടത്തിപ്പിന്റെ വലിയ അനുഭവമായാണ് കാണുന്നതെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. കോവിഡ് 19 ലോകത്തെ കീഴടക്കുമ്പോൾ രോഗമുക്തിക്കായും സാമാധാനത്തിനായും സഭ ഒന്നാകെ പ്രാർത്ഥിക്കുന്നു. ദുരിതം അനുഭവിക്കന്നവർക്കൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ സഭ പ്രവർത്തിക്കുമെന്നും ബാവാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP