Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 75-ാം പിറന്നാൾ; ആരവവും ആഘോഷങ്ങളുമില്ലാതെ ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 75-ാം പിറന്നാൾ; ആരവവും ആഘോഷങ്ങളുമില്ലാതെ ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 75-ാം പിറന്നാൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആരവവും ഇല്ലാതെ ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകി പിറന്നാൾ ദിനം കൊണ്ടാടുകയാണ് പിതാവ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ല. മനുഷ്യരെല്ലാവരും തുല്യരാണ്, പരസ്പരം ബഹുമാനിക്കേണ്ടവരാണ് എന്നുള്ള ബോധ്യത്തിൽ കൂട്ടായ്മയോടെ ജീവിക്കണമെന്ന് പിതാവ് പറഞ്ഞു.

ന്മമനുഷ്യസമൂഹം രോഗഗ്രസ്തമാണ്. വ്യക്തികൾക്കും സമൂഹത്തിനും പ്രപഞ്ചത്തിനുതന്നെയും പരിമിതികളുണ്ട്. അവയെല്ലാം മറികടന്നാണ് ആത്യന്തികമായ നന്മയിൽ എത്തുന്നത്. കോവിഡ് ഇപ്രകാരം ഒരു പരിമിതിയാണ്.

ന്മമനുഷ്യൻ ശരീരവും മനസ്സും ആത്മാവുമുള്ള സത്തയാണ്. മൂന്നും സമഗ്രമായി നിലനിൽക്കുമ്പോൾ മാത്രമേ സംയമനത്തോടെ ജീവിക്കാൻ സാധിക്കൂ.

ന്മസഭയിലെ ആരാധനക്രമങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ സാമൂഹികജീവിയാണ്. അസ്തിത്വവും ജീവിതവും പൂർണമാകുന്നതു സമൂഹത്തിലാണ്. ഒരുമിച്ചു കുർബാന അർപ്പിക്കണം, കൂട്ടായ്മയിൽ ജീവിതം കരുപ്പിടിക്കണം, കാരുണ്യപ്രവർത്തനങ്ങളിലൂടെ ദൈവ സ്‌നേഹം പങ്കിടണം എന്നിവ ക്രിസ്തുവിന്റെ കൽപ്പനയാണ്.

ന്മകോവിഡ് കാലത്തു വ്യക്തിപരമായ പ്രാർത്ഥനകളിലൂടെയും കൂദാശകളുടെ ഓൺലൈൻ പങ്കാളിത്തത്തിലൂടെയും ആത്മീയകാര്യങ്ങൾ അനുഷ്ഠിക്കാനേ നിർവാഹമുള്ളൂ.

ന്മജാതിമത ഭാഷാ വ്യത്യാസങ്ങളുടെ പേരിലുള്ള തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും അറുതി വരണം. രാഷ്ട്രീയം വ്യക്തിതാൽപര്യങ്ങൾക്കുപരി രാജ്യതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലാകണം.

ന്മക്രിസ്തുവിന്റെ ദൗത്യം സിറോ മലബാർ സഭയുടെ മക്കൾക്കും മറ്റു സഭകളിലെയും പൊതുസമൂഹത്തിലെയും മനുഷ്യർക്കും ഉപകാരപ്രദമായ രീതിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു ധൂർത്ത്, ആഡംബരഭ്രമം, കച്ചവട മനോഭാവം, അഴിമതി, അനാവശ്യ ആഘോഷങ്ങൾ എന്നിവ ഒഴിവാക്കുക. ബൈബിളിലും സഭയുടെ ആരാധനയിലും ശുശ്രൂഷാ മനോഭാവത്തിലും വിശ്വാസികളെ പരിശീലിപ്പിക്കുക. എല്ലാ പ്രവർത്തനങ്ങളിലും സ്‌നേഹം, കാരുണ്യം, ക്ഷമ, കൂട്ടായ്മ എന്നിവ പ്രാവർത്തികമാക്കുക.

ന്മജീവൻ തന്ന ദൈവത്തിനു ഞാൻ ഈ ജന്മദിനത്തിൽ നന്ദി പറയുന്നു. ജീവൻ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളോടുമുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഗർഭസ്ഥ ശിശുക്കളും പ്രായാധിക്യമുള്ളവരും ഭിന്നശേഷിക്കാരും അംഗപരിമിതികളുള്ളവരുമെല്ലാം ദൈവത്തിന്റെ മുൻപിൽ സമന്മാരാണെന്നു മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കുവാൻ സാധിക്കട്ടെ. കൊറോണക്കാലത്തെ അധ്വാനത്തിനു ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, നിയമപാലകർ, മാധ്യമപ്രവർത്തകർ എല്ലാവർക്കും സ്‌നേഹപൂർവം അഭിനന്ദനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP