Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളികളിൽ തെർമൽ സ്‌ക്രീനിംഗും സാനിറ്റൈസറും; വിശ്വാസികൾ എത്തിയത് മാസ്‌ക്ക് ധരിച്ച്; സാമൂഹിക അകലം പാലിച്ച് നമസ്‌ക്കാരം; കണ്ടെയിന്മെന്റ് സോണുകളിലെ പള്ളികളിൽ നമസ്‌ക്കാരം ഒഴിവാക്കി; ഗൾഫിലും നിയന്ത്രണങ്ങളോടെ ആഘോഷം; ഇത്തവണ ഒത്തുചേരൽ മൊബൈലിലൂടെയാക്കി പ്രവാസികൾ; മഹാമാരിക്കാലത്തെ ബലിപ്പെരുന്നാൾ ആഘോഷം ഇങ്ങനെ

പള്ളികളിൽ തെർമൽ സ്‌ക്രീനിംഗും സാനിറ്റൈസറും; വിശ്വാസികൾ എത്തിയത് മാസ്‌ക്ക് ധരിച്ച്; സാമൂഹിക അകലം പാലിച്ച് നമസ്‌ക്കാരം; കണ്ടെയിന്മെന്റ് സോണുകളിലെ പള്ളികളിൽ നമസ്‌ക്കാരം ഒഴിവാക്കി; ഗൾഫിലും നിയന്ത്രണങ്ങളോടെ ആഘോഷം; ഇത്തവണ ഒത്തുചേരൽ മൊബൈലിലൂടെയാക്കി പ്രവാസികൾ; മഹാമാരിക്കാലത്തെ ബലിപ്പെരുന്നാൾ ആഘോഷം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി ഇസ്ലാം മതവിശ്വാസികൾ ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ഈദ് ഗാഹുകൾ ഇത്തവണ ഉണ്ടായിരുന്നില്ല. പള്ളികളിൽ നൂറുപേരിൽ കൂടാതെ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പെരുന്നാൾ നമസ്‌കാരം നടന്നത്. 65 വയസിന് മുകളിലുള്ളവർക്കും പത്ത് വയസിന് താഴെയുള്ളവർക്കും പള്ളികളിൽ പ്രവേശനമുണ്ടായിരുന്നില്ല. മിക്ക പള്ളികളിലും തെർമൽ സ്‌ക്രീനിങ്, സാനിറ്റൈസറും ഉണ്ടായിരുന്നു. വിശ്വാസികൾ മാസ്‌ക്ക് ധരിച്ചുകൊണ്ടാണ് ആങ്ങോട്ട് എത്തിയതും.

കണ്ടെയിന്മെന്റ് സോണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിച്ചിട്ടില്ല. കണ്ടെയിന്മെന്റ് സോണുകളിലും കണ്ടെയിന്മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് ബലികർമം നടത്താം. ഇതും അഞ്ചുപേരിൽ കൂടരുത് എന്നാണ് നിർദ്ദേശം. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത് എന്നും അധികൃതർ നിർദ്ദേശിച്ചു.പള്ളികളിലെ നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത് എന്ന് നിദേശമുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് ആർആർടിയും പൊലീസും ഉറപ്പുവരുത്തണമൈന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഫോണിലൂടെയും വാട്സാപ്പിലൂടെയും സന്ദേശങ്ങൾ കൈമാറിയാണ് പലരും ഇത്തവണ പെരുന്നാൾ ആഘോഷിച്ചത്.

പ്രവാചകനായ ഇബ്രാഹിം മകൻ ഇസ്മയിലിനെ ദൈവ കൽപന പ്രകാരം ബലി നൽകാനൊരുങ്ങിയതിന്റെ ഓർപുതുക്കലാണ് വിശ്വാസികൾക്ക് ഈ ദിനം. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് ബലിപ്പെരുന്നാൾ.

ഗൾഫിലും നിയന്ത്രണങ്ങളോടെ ആഘോഷം

കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ഗൾഫ് രാജ്യങ്ങളും ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് പെരുന്നാൾ. അതേസമയം, ഹജ് തീർത്ഥാടകർ കല്ലെറിയൽ കർമം പൂർത്തിയാക്കി ഇന്നു ബലിയറുക്കൽ നടത്തും.

മഹാമാരിയിൽ നിന്നുള്ള മോചനം നൽകണമേയെന്ന പ്രാർത്ഥനയാണ് ബലിപ്പെരുന്നാളിൽ ഉയർന്നുകേൾക്കുന്നത്. കൂടിച്ചേരലുകളില്ലാതെ ഈദ് ഗാഹുകളില്ലാതെ പെരുന്നാൾ ആഘോഷിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. സാമൂഹിക അകലം പാലിച്ച് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാൻ സൗദി അറേബ്യയിലെ എല്ലാ പള്ളികളിലും സൗകര്യമൊരുക്കിയിരുന്നു. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ചില പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നത്. യുഎഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ പള്ളികളടച്ചിട്ട് താമസയിടങ്ങളിലാണ് പ്രവാസി മലയാളികളടക്കമുള്ളവർ പെരുന്നാൾനമസ്‌കാരം നിർവഹിച്ചത്.

തുടർന്ന് പരസ്പരം ടെലിഫോണിലൂടെയും വാട്സാപ്പിലൂടെയും ആശംസകൾ കൈമാറുകയും സൗഹൃദം പങ്കിടുകയും ചെയ്തു. ബോട്ടിം അടക്കമുള്ള വീഡിയോ കോൾ സംവിധാനത്തിലൂടെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി സംവദിക്കാനും സമയം കണ്ടെത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കനത്ത ചൂടുള്ളതിനാൽ വൈകിട്ട് മാത്രമേ അത്യാവശ്യക്കാർ പുറത്തിറങ്ങുകയുള്ളൂ. ബീച്ചിലും പാർക്കുകളിലും കർശന സാമൂഹിക അകല നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP