Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീർത്ഥാടക പ്രവാഹത്തിനിടെ പൊലീസ് നടപ്പിലാക്കിയത് അശാസ്ത്രീയ നിയന്ത്രണങ്ങൾ; നിലയ്ക്കലും പമ്പയിലും കുടുങ്ങിയത് പതിനായിരക്കണക്കിന് ഭക്തർ; പ്രതിഷേധവുമായി തീർത്ഥാടകർ

തീർത്ഥാടക പ്രവാഹത്തിനിടെ പൊലീസ് നടപ്പിലാക്കിയത് അശാസ്ത്രീയ നിയന്ത്രണങ്ങൾ; നിലയ്ക്കലും പമ്പയിലും കുടുങ്ങിയത് പതിനായിരക്കണക്കിന് ഭക്തർ; പ്രതിഷേധവുമായി തീർത്ഥാടകർ

എസ് രാജീവ്‌

ശബരിമല: തീർത്ഥാടന തിരക്ക് വർധിച്ചതിനൊപ്പം പൊലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടി ആയതോടെ വീർപ്പുമുട്ടി ഭക്തർ. നിയന്ത്രണങ്ങൾ അതിരു കടന്നതോടെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കലിലും പമ്പയിലുമടക്കം കുടുങ്ങി. നിലയ്ക്കലിലടക്കം പത്ത് മണിക്കൂറിലേറെ നേരം വാഹനങ്ങൾ തടഞ്ഞിട്ടതോടെ പൊലീസിന്റെ വിലക്ക് ലംഘിച്ച് തീർത്ഥാടകർ കാൽനടയായി പമ്പയിലേക്ക് യാത തുടങ്ങി. വനപാതയിലടക്കം വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടുന്നതിൽ പ്രകോപിതരായ ഭക്തർ പമ്പയിൽ കെ എസ് ആർ ടി സി ബസ്സുകളുടെ ചില്ലുകൾ തകർത്തു. നിരവധി പൊലീസ് വാഹനങ്ങൾ തടഞ്ഞു.

പമ്പയിൽ നിന്നും സാന്നിധാനത്ത് എത്താൻ 12 മുതൽ 14 മണിക്കൂർ വരെ തീർത്ഥാടകർക്ക് ക്യുവിൽ കാത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം നിലക്കൽ, എരുമേലി, കോട്ടയം, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസകൾക്ക് മണിക്കൂറുകൾ നീണ്ട നിയന്ത്രണമേർപ്പെടുത്തിയത് തീർത്ഥാടകരെ ഏറെ വലച്ചു . സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ നിലക്കലിലും, പമ്പയിലും മണിക്കുറുകളോളം വാഹനങ്ങൾ പിടിച്ചിട്ടതാണ് പമ്പയിലെ സംഘർഷത്തിന് വഴിതെളിച്ചത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ തിങ്കളാഴ്ച രാത്രി ശബരിമല നട 11.15 വരെ തുറന്നു. ശരണ പാതയും പമ്പയും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോഴും സന്നിധാനം ഫ്‌ളൈ ഓവർ പലപ്പോഴും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

പതിനെട്ടാം പടി വഴി വേഗത്തിൽ ഭക്തരെ കടത്തി വിടാൻ കഴിയാതിരുന്നതാണ് തിരക്ക് നിയന്ത്രണത്തിൽ പൊലീസിന് പാളിച്ച പറ്റിയത്. മുൻ വർഷങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ ഒരു മിനുട്ടിൽ 85 മുതൽ 110 ഓളം പേരാണ് പതിനെട്ടാം പടി ചവിട്ടിയിരുന്നത്. എന്നാൽ ഇത്തവണ തിരക്ക് വർധിച്ചിട്ടും 60 നും 70 നും ഇടയിൽ തീർത്ഥാടകർ മാത്രമാണ് ഒരു മിനിട്ടിനുള്ളിൽ പതിനെട്ടാം പടി ചവിട്ടുന്നത്. ഇരുമുടി കെട്ട് ഇല്ലാത്ത ഭക്തർക്ക് വടക്കേ നട വഴി മുൻപ് ദർശനം അനുവദിച്ചിരുന്നു. എന്നാൽ തിരക്കിന്റെ പേരിൽ കെട്ട് ഇല്ലാതെ മല ചവിട്ടാൻ എത്തുന്ന തീർത്ഥാടകരെ പോലും പൊലീസ് പമ്പയിൽ തടഞ്ഞു വെക്കുകയാണ്. നിലക്കൽ, പമ്പ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർമാർ തമ്മിൽ പരസ്പര ധാരണ ഇല്ലാത്തതും തീർത്ഥാടനത്തെ ബാധിക്കുന്നുണ്ട്. ഇവർക്കിടയിലെ സ്വരച്ചേർച്ച ഇല്ലായ്മ പതിനായിര കണക്കിന് വരുന്ന തീർത്ഥാടകരെയാണ് ബുദ്ധിമുട്ടിക്കുന്നത്. പത്തനംതിട്ട യിൽ നിന്നും എരുമേലിയിൽ നിന്നും ഉള്ള വാഹനങ്ങൾ വനത്തിനുള്ളലിൽ മണിക്കൂറുകളോളം തടഞ്ഞിട്ടത് തീർത്ഥാടകരെ കൂടുതൽ ദുരിതത്തിലാക്കി.

ദാഹ ജലം പോലും ലഭിക്കാതെ വനത്തിനുള്ളിൽ തീർത്ഥാടകർ വലഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പത്തനംതിട്ട , എരുമേലി എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട വാഹനങ്ങൾ രാത്രി ഏറെ വൈകിയും നിലക്കൽ പോലും എത്താൻ കഴിയാതെ വന്നതോടെയാണ് തീർത്ഥാടകർ വാഹനങ്ങളിൽ നിന്നും ഇറങ്ങി കാൽ നടയായി പമ്പയിലേക്ക് യാത്ര തുടങ്ങിയത്. പൊലീസും ദേവസ്വം ബോർഡ് ജീവനക്കാരും തമ്മിലുള്ള തർക്കം കാരണം വാവര് നടക്ക് സമീപമുള്ള ഗേറ്റ് തിങ്കളാഴ്ച അടച്ചിരുന്നു. ഇതോടെ കുമളി യിൽ നിന്നും വണ്ടി പെരിയാർ പുൽമേട് വഴി കാനന പാതയിലൂടെ സാന്നിധാനത്ത് എത്തിയ തീർത്ഥാടകർക്ക് ഈ ഗേറ്റ് വഴി സന്നിധാനത്തേക്ക് കടക്കാൻ കഴിയാതെ വലഞ്ഞു.

രാത്രി 8 മാണിയോട് കൂടി ഉടലെടുത്ത തർക്കം മൂലം 11 മാണിയോട് കൂടിയാണ് ഗേറ്റ് വഴി ഭക്തരെ കടത്തി വിട്ടു തുടങ്ങിയത്. ദേവസ്വം ജീവനക്കാരും പൊലീസും തമ്മിലുള്ള അസ്വാരസ്യങ്ങളും തീർത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോട്ടയം ,തരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും രാത്രി വൈകിയും പമ്പാ സർവീസുകൾ ആരംഭിക്കാതിരുന്നതോടെ ട്രെയിൻ മാർഗ്ഗം എത്തിയ ഭക്തർ റെയിൽവേ സ്റ്റേഷനകളിൽ കുടുങ്ങി. മണിക്കുകൾ കാത്തു നിന്നിട്ടും ബസ് സർവീസ് ആരംഭിക്കാൻ കഴിയാത്തതിനെ തുടർന്ന് മലയാളികളായ തീർത്ഥാടകരിൽ പലരും ശബരിമല യാത്ര മാറ്റി വെച്ച് വീടുകളിലേക്ക് മടങ്ങുന്ന സ്ഥിതിയും സംജാതമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP