Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിവു തെറ്റിച്ചില്ല; തുടർച്ചയായ മുപ്പത്തിയഞ്ചാം വർഷവും അയ്യന് സംഗീതാർച്ചനയുമായി ശിവമണി; ദർശനം പൂർത്തിയാക്കി സ്റ്റേജിൽ ഇന്ദ്രജാലം തീർത്ത ശിവമണിക്ക് ആദരവുമായി ഭക്തർ  

പതിവു തെറ്റിച്ചില്ല; തുടർച്ചയായ മുപ്പത്തിയഞ്ചാം വർഷവും അയ്യന് സംഗീതാർച്ചനയുമായി ശിവമണി; ദർശനം പൂർത്തിയാക്കി സ്റ്റേജിൽ ഇന്ദ്രജാലം തീർത്ത ശിവമണിക്ക് ആദരവുമായി ഭക്തർ   

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: പതിവു തെറ്റിക്കാതെ തുടർച്ചയായ മുപ്പത്തിയഞ്ചാംവർഷവും തന്റെ പ്രിയപ്പെട്ട ദേവന് സംഗീതാർച്ചന അർപ്പിക്കാൻ ഡ്രംസിൽ ഇന്ദ്രജാലം തീർക്കുന്ന ലോകപ്രശസ്ത താളവാദ്യവിദ്വാൻ പത്മശ്രീ എ ശിവമണിയെത്തി. രാത്രി ഏഴരയോടെ സന്നിധാനതെത്തിയ ശിവമണി അയ്യപ്പനെ കണ്ട് വണങ്ങിയ ശേഷമാണ് വലിയനടപ്പന്തലിലുള്ള സ്റ്റേജിൽ സംഗീതാർച്ചന നടത്തിയത്.

പ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് ശിവമണി താളവിസ്മയമൊരുക്കിയത്.ആയിരക്കണക്കിന് ഭക്തരാണ് ശിവമണിക്കായി കാതോർത്തത്.1984 മുതൽ മുടങ്ങാതെ ശബരിമല ദർശനം നടത്തുന്നയാളാണ് ശിവമണി. ശിവമണിയെ കാണാനും ഡ്രംസിന്റെ താളം ആസ്വാദിക്കാനും എത്തിയ നിരവധി ഭക്തർ ശരണം വിളിച്ച് ഒപ്പംകൂടി. ഏഴാമത്തെ വയസിലാണ് ശിവമണി സംഗീതലോകത്ത് എത്തിയത്.

തന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം അയ്യപ്പസ്വാമിയാണെ് വിശ്വസിക്കുന്ന ശിവമണി ഭഗവാന്റെ കൃപയ്ക്ക് നന്ദി പറഞ്ഞാണ് സംഗീതാർച്ചന അവസാനിപ്പിച്ചത്. സന്നിധാനത്തെ വ്യത്തിയെ പ്രശംസിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷിക്കണമെുന്നും പ്ലാസ്റ്റിക് ഉപേക്ഷിക്കണമെും ഭക്തരോട് പറയാനും മറന്നില്ല. പിറന്നാൾ ദിനമായ വ്യാഴാഴ്ച പുലർച്ചെ നിർമ്മാല്യ ദർശനവും നടത്തി തന്ത്രിയുടെയും മേൽശാന്തിമാരുടെയും അനുഗ്രഹം വാങ്ങി ശിവമണി മലയിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP