Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദർശനത്തിനായി ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുക ഏഴ് മണിവരെ മാത്രം; രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല; ദർശനം കഴിയുന്നവർ അപ്പോൾത്തന്നെ മലയിറങ്ങണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകം; ശബരിമല നട തുറന്നു; അയ്യനെ തൊഴാൻ പുലർച്ചെ തന്നെ ഭക്തജനത്തിരക്ക്

ദർശനത്തിനായി ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുക ഏഴ് മണിവരെ മാത്രം; രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല; ദർശനം കഴിയുന്നവർ അപ്പോൾത്തന്നെ മലയിറങ്ങണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകം; ശബരിമല നട തുറന്നു; അയ്യനെ തൊഴാൻ പുലർച്ചെ തന്നെ ഭക്തജനത്തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയാണ് നട തുറന്നത്.പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്. ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഇല്ലായിരുന്നു. പുലർച്ചെ മുതലാണു ഭക്തരെ കടത്തി വിട്ടുതുടങ്ങി.

വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് അവസരം.തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. രെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു. ഇവരെ അതതു ക്ഷേത്രങ്ങളുടെ സോപാനത്ത് ഇരുത്തി തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടർന്ന് മൂലമന്ത്രവും പൂജാ വിധികളും ഉപദേശിച്ചു.

ഡിസംബർ 26നാണ് മണ്ഡലപൂജ. അന്നു രാത്രി 10നു നട അടയ്ക്കും. മകരവിളക്കു പൂജകൾക്കായി ഡിസംബർ 30നു തുറക്കും. മകരവിളക്ക് ജനുവരി 14 ന്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർത്ഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും.

ഭക്തരെ കടത്തിവിടുക ഏഴ് മണി വരെ മാത്രം

ശബരിമല ദർശനത്തിനായി തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുക ഏഴ്മണി വരെ മാത്രം. രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല. ദർശനം കഴിയുന്നവർ അപ്പോൾത്തന്നെ മലയിറങ്ങണം.

24 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിട്ടത്. സന്നിധാനത്ത് 250, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 200 വീതവും പൊലീസുകാരാണ് ഡ്യൂട്ടിക്ക് എത്തിയത്. സന്നിധാനത്ത് ട്രാഫിക് ദക്ഷിണ മേഖല എസ്‌പി വി. കൃഷ്ണകുമാറും പമ്പ-നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി സാബു മാത്യുവും സ്‌പെഷൽ ഓഫിസർമാരായി ചുമതലയേറ്റു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP