Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആനയിറങ്ങും മാമലയിൽ..... കാനനവാസാ കലിയുഗവരദാ..... തേടി വരും കണ്ണുകളിൽ... തുടങ്ങി കേട്ടു പരിചയിച്ച ഇമ്പമാർന്ന അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാ വിഷ്‌കാരത്തിന് വേദിയായി വലിയ നടപ്പന്തൽ; ഭക്തരെ ആനന്ദ ലഹരിയിലാറാടിച്ച് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ കച്ചേരി

ആനയിറങ്ങും മാമലയിൽ..... കാനനവാസാ കലിയുഗവരദാ..... തേടി വരും കണ്ണുകളിൽ... തുടങ്ങി കേട്ടു പരിചയിച്ച ഇമ്പമാർന്ന അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാ വിഷ്‌കാരത്തിന് വേദിയായി വലിയ നടപ്പന്തൽ; ഭക്തരെ ആനന്ദ ലഹരിയിലാറാടിച്ച് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ കച്ചേരി

എസ് രാജീവ്‌

ശബരിമല : സന്നിധാനത്തെത്തിയ ഭക്തജനങ്ങളെ പുല്ലാങ്കുഴലിന്റെ നാദവിസ്മയത്തിലൂടെ ആനന്ദ ലഹരിയിലാറാടിച്ച് രാജേഷ് ചേർത്തലയും സംഘവും നടത്തിയ സംഗീത പരിപാടി വേറിട്ട അനുഭവമായി .

വലിയ നടപ്പന്തലിലെ സ്റ്റേജിലും സോപാനത്തുമായി നടന്ന പുല്ലാങ്കുഴൽ വാദ്യം ആസ്വദിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ആനയിറങ്ങും മാമലയിൽ, കാനനവാസാ കലിയുഗവരദാ, തേടി വരും കണ്ണുകളിൽ തുടങ്ങി കേട്ടു പരിചയിച്ച ഇമ്പമാർന്ന അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാ വിഷ്‌കാരം അയപ്പസന്നിധിയിൽ സംഗീതത്തിന്റെ കുളിർ മഴ പെയ്യിച്ചു.

ഭക്തർ കരഘോഷങ്ങളും ശരണ മന്ത്രങ്ങളും മുഴക്കിയാണ് സംഗീത വിസ്മയത്തെ ഭക്തർ എതിരേറ്റത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന നാദ വിസ്മയം ഭക്തർക്ക് നവ്യാനുഭമായി. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധേയനായ പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേർത്തല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP