Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

വസ്ത്രങ്ങളും മാലിന്യങ്ങളും നദിയിൽ നിക്ഷേപിക്കരുത്; പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വസ്ത്രങ്ങളും മാലിന്യങ്ങളും നദിയിൽ നിക്ഷേപിക്കരുത്; പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പമ്പ: പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അയ്യപ്പന്മാർ ഉപേക്ഷിച്ചു പോകുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ എടുത്തുമാറ്റുന്നുണ്ട്. വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നദിയിൽ ഉപേക്ഷിക്കരുതെന്നു മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും മിക്കവരും പാലിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നതു മറ്റു മാലിന്യങ്ങളെ തടഞ്ഞു നിർത്തുകയും അത് സ്വാഭാവികമായ നീരൊഴുക്കിനു തടസം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പമ്പ മുതൽ അപ്പാച്ചിമേടുവരെയുള്ള സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ലൈയ്‌സൺ ഓഫീസർ സരസ്വതി അറിയിച്ചു. 3040 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് ഇവിടെ ജോലിക്കാരെ വിന്യസിച്ചിരിക്കുന്നത്. പുലർച്ച നാലിന് ആരംഭിക്കുന്ന ജോലികൾ രാത്രി ഏറെ വൈകിയാണ് അവസാനിപ്പിക്കുന്നത്. പാതകളും സമീപപ്രദേശങ്ങളും തൂത്തു വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്ത് ബ്ലീച്ചിങ് പൗഡറിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP